സെപ്തംബര്‍ ആറ് വരെ ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2, ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ 6 വരെ

സെപ്തംബര്‍ ആറ് വരെ ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2, ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ 6 വരെ
Jun 27, 2025 11:06 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com )കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പ് ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് നടക്കുകയെന്ന് കെസിഎ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഹോട്ടല്‍ ഹയാത്തില്‍ ചേര്‍ന്ന ഫ്രാഞ്ചൈസി മീറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. സഞ്ജു സാംണ്‍ ഇക്കുറി കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നു എന്നതാണ് സീസണ്‍ രണ്ടാം പതിപ്പിന്‍റെ മുഖ്യ ആകര്‍ഷണം.

ജൂലയ്‌ 20 ന് വൈകുന്നേരം 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലീഗിന്‍റെ പ്രമോഷന്‍ പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കും. ചടങ്ങില്‍ വച്ച് കേരളത്തിന്‍റെ പ്രധാന ജില്ലകളിലൂടെ സഞ്ചരിക്കുന്ന മേളയുടെ വിളംബര വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് മന്ത്രി എം.ബി രാജേഷ്‌ നിര്‍വഹിക്കും. തുടര്‍ന്ന് ലഹരി വിരുദ്ധബോധവത്കരണ സന്ദേശയാത്ര യുടെ ഉദ്ഘാടനവും മേളയുടെ ഭാഗ്യചിഹ്ന്നത്തിന്‍റെ പ്രകാശനവും നടക്കും. 7 മണിമുതല്‍ പ്രശസ്ത മ്യൂസിക് ബാന്‍ഡായ ‘അഗം’ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.

രണ്ടാം സീസണ്‍ വന്‍ വിജയമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഫാന്‍കോഡ് എന്നിവ കൂടാതെ ഇത്തവണ ഏഷ്യാനെറ്റില്‍ പ്ലസിലും കളികളുടെ തത്സമയ സംപ്രേക്ഷ ണമുണ്ടാകും. റെഡ് എഫ്.എം ആണ് ലീഗിന്റെ റേഡിയോ പാര്‍ട്ണര്‍. താര ലേലം ജൂലൈ 5 ന് രാവിലെ പത്തു മണിക്ക് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ആരംഭിക്കും.

Federal Bank Kerala Cricket League Season two August twenty one September six

Next TV

Related Stories
ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

Jul 20, 2025 09:43 PM

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം...

Read More >>
ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച

Jul 19, 2025 05:10 PM

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ് ലോഞ്ച് ഞായറാഴ്ച കായിക മന്ത്രി വി. അബ്ദുറഹ്മാന്‍...

Read More >>
കെസിഎൽ രണ്ടാം സീസണിൽ തിളങ്ങാൻ തൃശൂരിൽ നിന്ന് ഏഴ് താരങ്ങൾ

Jul 18, 2025 11:14 PM

കെസിഎൽ രണ്ടാം സീസണിൽ തിളങ്ങാൻ തൃശൂരിൽ നിന്ന് ഏഴ് താരങ്ങൾ

കെസിഎൽ രണ്ടാം സീസണിൽ തിളങ്ങാൻ തൃശൂരിൽ നിന്ന് ഏഴ്...

Read More >>
കെസിഎല്‍ സീസണ്‍ 2 : ടീമുകളിൽ ഇടം നേടിയവരില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍

Jul 17, 2025 03:51 PM

കെസിഎല്‍ സീസണ്‍ 2 : ടീമുകളിൽ ഇടം നേടിയവരില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി...

Read More >>
കെസിഎല്ലിനെ രാജ്യത്തെ ഒന്നാം നമ്പർ ആഭ്യന്തര ലീഗാക്കും; അഞ്ച് വർഷത്തെ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ കെസിഎ

Jul 14, 2025 04:32 PM

കെസിഎല്ലിനെ രാജ്യത്തെ ഒന്നാം നമ്പർ ആഭ്യന്തര ലീഗാക്കും; അഞ്ച് വർഷത്തെ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ കെസിഎ

കെസിഎല്ലിനെ രാജ്യത്തെ ഒന്നാം നമ്പർ ആഭ്യന്തര ലീഗാക്കും; അഞ്ച് വർഷത്തെ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ...

Read More >>
Top Stories

//Truevisionall