---
title: "കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി, ആദ്യം കണ്ടത് തോട്ടിൽ തുണിയലക്കാൻ എത്തിയ സ്ത്രീ"
english_title: "Body found trapped under culvert kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300052/body-found-trapped-under-culvert-kottayam"
published_at: "2025-07-02T14:14:00+05:30"
category: "Kottayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864f1aeb0859_body.jpg"
keywords: []
---

# കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി, ആദ്യം കണ്ടത് തോട്ടിൽ തുണിയലക്കാൻ എത്തിയ സ്ത്രീ

> **Lead Summary:** കോട്ടയം: കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാടിന് സമീപം മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

കോട്ടയം: കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാടിന് സമീപം മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണിയലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മൃത​ദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. പാലക്കാടുനിന്നെത്തി കൂലിപ്പണികൾ ചെയ്തിരുന്ന ലക്ഷ്മണൻ എന്നയാളുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നി​ഗമനം.

ഇയാൾ റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാകാമെന്നാണ് സംശയം. വർഷങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ചാണ് ഇയാൾ ജീവിച്ചുവന്നിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300052/body-found-trapped-under-culvert-kottayam)