( www.truevisionnews.com ) ആഗോള ഭീകരവാദത്തിൻ്റെ ഈറ്റില്ലമാണ് പാകിസ്ഥാൻ . ഇന്ത്യയെ തറപറ്റിക്കാൻ ഭീകര ക്യാമ്പുകൾ തുറന്ന് അവിടെ മതത്തിൻ്റെ പേരിൽ കൊല്ലും കൊലയും നടത്തുകയെന്നത് പാകിസ്ഥാൻ്റെ രഹസ്യ അജണ്ടയാണ് . പഹൽഗാം ആക്രമണവും , സിന്ദൂർ ആക്രമണവും ഇന്ത്യയുടെ നട്ടെല്ല് ഒടിക്കാൻ പാകിസ്ഥാൻ നടത്തിയ ഒളിയമ്പുകളായിരുന്നു .
പാകിസ്ഥാൻ പഴയ പ്രധാനമന്ത്രി അതായത് നവാസ് ഷെരീഫിൻ്റെ മകളാണ് ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് . 2012 ലായിരുന്നു മറിയത്തിൻ്റെ രാഷ്ട്രീയ പ്രവേശനം . 2024 ലെ പൊതു തെരഞ്ഞെടുപ്പിലൂടെ ദേശീയ അസംബ്ലിയിലും പിന്നീട് പഞ്ചാബ് നിയമസഭയിലും എത്തി . പിന്നീട് പഞ്ചാബ് പ്രവിശ്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അരങ്ങേറ്റം കുറിച്ചായിരുന്നു മുന്നേറ്റം .
.gif)

ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നവാസ് ഷെരീഫിൻ്റെ സഹോദരനാണ് . ഭീകരരുടെ രഹസ്യ ആയുധ കടത്ത് അടക്കം ലഷ്ക്കർ ഇ തൊയ്ബ , ജയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദി സംഘടനകൾ ഇന്ത്യയിൽ തലപൊക്കുന്നതും ജമ്മു കാശ്മീരിലെ കാശ്മീരി പണ്ഡിറ്റുകളെ വകവരുത്തി അവിടെ പാകിസ്ഥാൻ എന്ന പേരിൽ ചെറിയ പ്രവിശ്യ തീർക്കാൻ ഒരുമ്പെട്ടതിന് പിന്നിലും പാകിസ്ഥാൻ്റെ പങ്ക് ചെറുതല്ല .
എന്നാൽ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന് ഹരിയാനയിലെ വ്ലോഗറായ ജ്യോതി മൽഹോത്രയുമായി ബന്ധമുണ്ട് എന്നാണ് ആരോപണം ഉയരുന്നത്. വ്ലോഗർ എന്നീ നിലകളിൽ പ്രശസ്തയാണ് ജ്യോതി മൽഹോത്ര . ഇവർ ലോക പ്രശസ്തി പിടിച്ചു പറ്റിയ വ്ലോഗർ എന്ന നിലയിൽ കേരളം ടൂറിസം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ എത്തിയിരുന്നു .
ഹരിയാനയിൽ പ്രവർത്തിച്ചു വരികയായിരുന്നു ജ്യോതി മൽഹോത്ര. ഇതിനിടയിൽ പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി എന്ന ആരോപണത്തെ തുടർന്ന് ഇവർ ജയിലിൽ 33 ദിവസം റിമാൻഡ് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആയുധ കരാർ അടക്കം പല രഹസ്യങ്ങളും മറിയം നവാസിന് ചോർത്തി നൽകി എന്ന തരത്തിൽ ചോദ്യം ചെയ്യലിൽ ജ്യോതി മൽഹോത്ര കുറ്റസമ്മതം നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .
ഇന്ത്യ റഷ്യയുമായി ഒപ്പുവെച്ച ആയുധ കരാർ , ഇന്ത്യ യു.എസുമായി ഒപ്പുവെച്ച മിനി വ്യാപാര കരാർ എന്നിവ പാകിസ്ഥാന് ഒറ്റിയതും ജ്യോതി മൽഹോത്രയാണെന്ന തരത്തിലായിരുന്നു പിന്നീട് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത്. പഹൽഗാമിൽ സൈനികരെ വധിക്കാൻ രഹസ്യമായി പാകിസ്ഥാന് സന്ദേശങ്ങൾ അയച്ചതിന് പിന്നിലും ജ്യോതി മൽഹോത്രയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
മറിയം നവാസുമായി ഏറെ അടുപ്പമുള്ള ഇവർ പഹൽഗാമിൽ സൈനികരെ ആരും കണ്ടില്ലെന്ന തരത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചും അനുകൂലിച്ചും യൂ ടൂബിലെത്തി മറിയം നവാസിൻ്റെ പ്രശംസ പിടിച്ചു പറ്റിയതായി ബി.ജെ.പി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല പാകിസ്ഥാൻ സൈന്യത്തിനും ഇൻ്റലിജൻസ് ഏജൻസികൾക്കും വരെ സേനയെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകിയതായി ദ ഹിന്ദുവിൽ പറയുന്നു .
ഡൽഹിയിലെ പാക് ഹൈകമ്മീഷനിലുള്ള ഡാനിഷുമായി ചേർന്ന് പാകിസ്ഥാനിലെത്തി ഫാത്തിമ എന്ന പേര് സ്വീകരിച്ചായിരുന്നു പിന്നീട് ഇന്ത്യക്കെതിരായ നീക്കം. യാമിൻ മുഹമ്മദ് , അർമാൻ , ബാനു നസ്രീന , ഗുസാല ഷേക്ക് എന്നീ ഭീകരവാദികളോടൊപ്പമായിരുന്നു ഇവർ പാകിസ്ഥാനിൽ എത്തി ഇന്ത്യക്കെതിരായി നീക്കങ്ങൾ നടത്തിയത് എന്നാണ് പൊലീസ് കുറ്റപത്രം.
പിന്നീട് പാകിസ്ഥാനിലെ ബലൂചിസ്ഥാൻ തീവ്രവാദികളോടൊപ്പം ചേർന്ന് ജാഫർ എക്സ്പ്രസ് ട്രെയിൻ ഹൈജാക്കിനെ അനുകൂലിച്ച് വീഡിയോകൾ ഒരുക്കിയതായും പൊലീസ് കണ്ടെത്തി. സൈന്യം , സുരക്ഷാ ഉദ്യോഗസ്ഥരടക്കം 44 പേർ മരണമടഞ്ഞ ഈ ഭീകരവാദ അഴിഞ്ഞാട്ടത്തിൻ്റെ വീഡിയോ വൈറലാക്കി പിന്നീട് ഭീകരവാദികളെ അനുകൂലിച്ചും ഇവർ വീഡിയോ പ്രസ്താവനകൾ ഇറക്കിയ സംഭവവുമുണ്ടായി.
ഇന്ത്യയിലെ സംഘപരിവാർ അഴിഞ്ഞാട്ടത്തേക്കാൾ ഭേദം എന്നായിരുന്നു അന്നിവർ ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ അടക്കം എല്ലാം മറിയം നവാസിന് മെയ്ൽ സന്ദേശം നൽകിയതിന് പിന്നിലും ജ്യോതി മൽഹോത്രയായിരുന്നുവത്രേ .
മാത്രമല്ല ഓരോ തവണയും ഇവർ മോദി സർക്കാരിന് എതിരായി വിമർശനങ്ങൾ ഉന്നയിച്ച് വീഡിയോ പ്രചരണം നടത്തിയതും കേന്ദ്ര സർക്കാറിനെ ചൊടിപ്പിച്ചിട്ടുണ്ട് .ആഗോള ഭീകരവാദ ക്യാമ്പുകളിൽ ഫാത്തിമ എന്ന പേര് സ്വീകരിച്ച് ഇന്ത്യൻ മിലിറ്ററി സർവീസ് രഹസ്യങ്ങൾ ചോർത്തുന്ന മൽഹോത്ര പാകിസ്ഥാനിൽ മറിയം നവാസിനൊപ്പം വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു എന്ന പേരിലുള്ള ചിത്രങ്ങൾ വൈറലായിരുന്നു .
ചുരുക്കത്തിൽ ഇവർ തമ്മിൽ ഉടലെടുത്ത ബന്ധം ഇന്ത്യക്ക് ഭീഷണിയാകുമോ എന്ന ചോദ്യമാണ് നിലവിൽ ഉയരുന്നത് .
Jyoti Malhotra and her relationship with the Chief Minister of Pakistan
