കർണവേസ് വില്ലയിലെ രഹസ്യം; ഭാസ്ക്കരകാരണവർ വധക്കേസ്

കർണവേസ് വില്ലയിലെ രഹസ്യം; ഭാസ്ക്കരകാരണവർ വധക്കേസ്
Jul 19, 2025 03:43 PM | By Jain Rosviya

(truevisionnews.com)2009 നവംബർ എട്ടിന് ചെങ്ങന്നൂരിന് അടുത്തുള്ള ചെറിയനാട് എന്ന കൊച്ചു ഗ്രാമം ഒരു അപ്രതീക്ഷ വാർത്ത കേട്ടാണ് ഉണർന്നത് .നാട്ടിലെ സമ്പന്നനും പ്രമാണിയുമായ ഭാസ്ക്കരകാരണവർ ,കർണവേസ് വില്ല എന്ന പടുകൂറ്റൻ ബംഗ്ലാവിലെ കിടപ്പു മുറിയിൽ കൊല്ലപ്പെട്ടു എന്നാതായിരുന്നു അത്.

മോഷണത്തിനിടയിലെ കൊലപാതകം എന്നായിരുന്നു പൊലീസ് ആദ്യം കരുതിയത് .അതിന് ആസ്പദമായി കിടപ്പുമുറിയിൽ മുളകുപൊടി വിതറിയ അന്തരീക്ഷമായിരുന്നു .കൊലപാതകം നടന്ന് നാലാം നാൾ കേസിൽ ആസ്പതമായി മറ്റൊരു വഴിത്തിരിവിലേക്ക് കഥ നീങ്ങുകയായിരുന്നു .ഭാസ്കര കാരണവരുടെ മകന്റെ ഭാര്യ ഷെറിനാണ് ആ 65 കാരനെ കൊന്നതെന്ന് പൊലീസ് കണ്ടെത്തി . ഒടുവിൽ 2009 നവംബർ 12 ന് ഷെറിൻ അറസ്റ്റിലായി. അങ്ങനെ നീണ്ട 15 വർഷത്തെ ജയിൽവാസത്തിന് ശേഷം നിയമത്തെ കബളിപ്പിച്ചോ സ്വാധീനം കൊണ്ടോ ഷെറിൻ മോചിതയായി .

നിയമത്തെ കയ്യിലെടുക്കാൻ പോലും സ്വാധീനമുള്ള ആരാണ് ഈ ഷെറിൻ ? എന്തിനു വേണ്ടിയാണ് ഷെറിൻ ഭാസ്കരകാരണവരെ കൊന്നത് ? എങ്ങനെയാണ് കൊന്നത്, നമുക്ക് ഒന്ന് എത്തി നോക്കാം...

ആരാണ് ഷെറിൻ?

പത്തനാപുരത്തെ നിർധന കുടുംബത്തിലെ മൂത്ത മകൾ . ഭാസ്കരൻ തന്റെ ശാരീരികവും മാനസികവുമായി മല്ലിടുന്ന മകൻ ബിനു പീറ്ററിനെ ഷെറിനുമായി വിവാഹ ആലോചന നടത്തുന്നു . ആദ്യം ഷെറിൻ നിരസിച്ചെങ്കിലും കാരണവരുടെ സ്വത്ത് കണ്ട് കണ്ണ് മഞ്ഞളിച്ചു . ആഡംബര ജീവിതവും സ്വപ്‌നം കണ്ട് ഷെറിൻ വിവാഹത്തിന് സമ്മതം മൂളുന്നു .അങ്ങനെ 2001 മെയ് 21 ന് ബിനുവും ഷെറിനും വിവാഹിതരായി .വൈകാതെ ഭാസ്കരനും കുടുംബവും അമേരിക്കയിലേക്ക് പറന്നു .ഒരു കുഞ്ഞും പിറന്നു .അവിടെ ഒരു കമ്പനിയിൽ ജോലിയും ചെയ്തു .

2006 ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് മോഷണ കുറ്റത്തിന് ഷെറിനെ പിടികൂടി. ഭാസ്കരൻ ബിനുവിനെയും ഷെറിനെയും നാട്ടിലേക്ക് അയച്ചു. അങ്ങനെ കർണവേസ് വില്ലയിൽ ഷെറിൻ വിലസി .നിയന്ത്രണങ്ങൾ ഇല്ലാത്ത ജീവിതം, ഭാസ്കരൻ അയക്കുന്ന പണവും സമയം കളയാൻ ഓർക്കുട്ടിൽ ഒരു അകൗണ്ട് തുടങ്ങുന്നു .അങ്ങനെ ഓർക്കുട്ടിൽ പലരുമായി ബന്ധം സ്ഥാപിക്കുന്നു .

ഭാര്യ മരിച്ചതോടെ ഭാസ്കരൻ നാട്ടിലേക്ക് മടങ്ങി വരുന്നു. മരുമകളുടെ വഴിവിട്ട ബന്ധം പല തവണ നേരിൽ കണേണ്ടി വന്നു .ഇതിനെ തുടർന്ന് തമ്മിൽ വാക്കുതർക്കം നടക്കുന്നു . ഒടുവിൽ ഭാസ്കരന്റെ നിയന്ത്രണം ഷെറിന് ഒരു വിലങ്ങ് ആവുന്നു. ഷെറിൻ ഓർക്കുട്ടിലെ സുഹൃത്തായ കോട്ടയം കുറിച്ചി സ്വദേശിയായ ബാസിത് അലിയെ കർണവേസ് വിലയിലേക്ക് വിളിച്ച് കൊലപാതകം ആസൂത്രണം ചെയ്യുന്നു .അങ്ങനെ 2009 നവമ്പർ 7 ന് ബാസിത് അലിയും കൂട്ടുകാരായ നിഥിനും ഷാനു റഷീദും വീട്ടിലെത്തി ക്ലോറോഫോം വെച്ച് ഷെറിൻ ഭാസ്‌കരനെ മയക്കികിടത്തുന്നു , പിന്നാലെ മറ്റ് മൂന്ന് പേരും കൂടി തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നു .

സാധാരണ രാവിലെ എഴുന്നേറ്റു വരുന്ന ഷെറിൻ ഭാസ്കരൻ മരിച്ച വിവരം ജോലിക്കാരി പറഞ്ഞറിയുന്നു തുടർന്ന് ഷെറിൻ ഒന്നും അറിയാത്ത പോലെ പൊലീസിനെ വിളിക്കുകയും വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു . മോഷണത്തിന് കയറിയ കള്ളൻ നടത്തിയ ഒരു കൊലപാതകം എന്നായിരുന്നു ഷെറിന്റെ വാദം. അതിന് തെളിവായി മുകളിൽ സ്ലൈഡ് ജനൽ ഉണ്ടെന്നും അത് വഴിയാവാം കള്ളൻ ഉള്ളിൽ കയറിയത് എന്നും പറഞ്ഞു .

എങ്കിൽ മുകളിൽ എങ്ങന്നെ കയറി എന്ന പൊലീസിന്റെ ചോദ്യത്തിൽ ചായിപ്പിലെ ഏണി ഉപയോഗിച്ച് കയറിയതാവാം എന്നായി .എങ്കിൽ അത് കാലങ്ങളായി ഉപയോഗിക്കാറില്ല എന്ന് പൊലീസിന് ബോധ്യപ്പെട്ടു .കിടപ്പു മുറിയിലെ വാതിലിൽ ഒരു പുരുഷന്റെ വിരൽ അടയാളം ലഭിച്ചതോടെ വീട്ടിൽ നിന്ന് സഹായം ലഭിച്ചു എന്ന് പൊലീസിന് ബോധ്യപ്പെട്ടു .അവിടെ മുതലാണ് ഷെറിന്റെ പ്ലാനുകൾ പാളുന്നത് .

അതുമാത്രമല്ല, കൊലപാതകത്തിന് മുൻപ് ഷെറിൻ നടത്തിയ അതിബുദ്ധി ഷെറിന് പാര ആയി. ആ വീട്ടിൽ രണ്ടു വല്യ നായകൾ ഉണ്ടായിരുന്നു എന്നാൽ കൊലപാത ദിവസം കുരച്ചതായി കേട്ടില്ല എന്ന് അയൽവാസികൾ മൊഴിനൽകി. അത് കൂടാതെ ഞാൻ വന്നതിന് ശേഷമാണ് നായ്ക്കൾ എഴുന്നേറ്റത് എന്നു കൂടി വീട്ടുജോലിക്കാരി മൊഴി കൊടുത്തതോടെ സംശയം ഊർജ്ജിച്ചു .

മരണ ദിവസം വീട്ടിൽ ആരൊക്കെ ഉണ്ടെന്ന പൊലീസിന്റെ അന്വേഷണത്തിൽ ഭാസ്കകരകാരണവരും ആരോഗ്യവാനല്ലാത്ത മകനും പിന്നെ ഷെറിനും കുഞ്ഞും ,അപ്പോൾ സ്വാഭാവികമായും ഷെറിനിലേക്ക് വിരൽ നീണ്ടു . ഷെറിന്റെ ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോൾ ബാസിത്തിന്റെ ഫോണിലേക്ക് നിരന്തരമായി ഫോൺ വിളികൾ നടന്നതായി കാണുന്നു . ഒടുവിൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം ഗോവയിൽ നിന്ന് ബാസിതിനെയും കൂട്ടരെയും പൊലീസ് പിടികൂടുന്നു .

2001 ജനുവരി 11 നാണ് മാവേലിക്കര അതിവേഗ കോടതി കേസിൽ ശിക്ഷ വിധിക്കുന്നത്. ഷെറിന് ജീവപര്യന്തവും 85000 രൂപ പിഴയും ബാസിത് അലി ഉൾപ്പെടെയുള്ള കൂട്ടു പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും കോടതി വിധിച്ചു. ഇന്നിതാ നിയമ വിധിയെ കാറ്റിൽ പറത്തി കുടുംബിനി എന്ന ഹാഷ്ടാഗിൽ ഷെറിൻ ജയിൽ മോചിതയാവുന്നു .കൂട്ടുപ്രതികൾ ഇപ്പോഴും അഴിക്കുള്ളിൽ കഴിയവെയാണ് നീണ്ട 15 വർഷത്തെ ജയിൽ വാസത്തിന് ശേഷം ഷെറിൻ പുറത്തിറങ്ങുന്നത് .

Bhaskarakaranavar murder case sherin released

Next TV

Related Stories
ആരാണ് ജോതി മൽഹോത്ര? പാകിസ്ഥാനിലെ മുഖ്യമന്ത്രിയുമായി ഇവർക്കുള്ള ബന്ധം?

Jul 16, 2025 07:53 AM

ആരാണ് ജോതി മൽഹോത്ര? പാകിസ്ഥാനിലെ മുഖ്യമന്ത്രിയുമായി ഇവർക്കുള്ള ബന്ധം?

പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന് ഹരിയാനയിലെ വ്ലോഗറായ ജ്യോതി മൽഹോത്രയുമായി ബന്ധമുണ്ട് എന്നാണ്...

Read More >>
സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

Jul 14, 2025 11:51 AM

സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

ഭാരതം ബി.ജെ.പിയുടെ പതാക നെഞ്ചിലേറ്റി നീണ്ട പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ സ്മൃതി ഇറാനി രാഷ്ട്രീയം വിടുന്നു എന്നതാണ് രാഷ്ട്രീയ ഭാരതം ചർച്ച...

Read More >>
പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

Jul 11, 2025 03:08 PM

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.......

Read More >>
Top Stories










//Truevisionall