ഹരിപ്പാട് : ( www.truevisionnews.com ) ആലപ്പുഴയിൽ കാണാതായ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. നിരണം വെട്ടിത്തുരുത്തിയില്‍ വീട്ടില്‍ വിമല്‍കുമാറിനെ(38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടൈല്‍ പണിക്കാരനായ വിമല്‍കുമാര്‍ ഭാര്യ വീടായ മുട്ടം മേടച്ചിറയില്‍ വീട്ടില്‍ നിന്നാണ് വ്യഴാഴ്ച ജോലിക്കായി പോയത്.
ഏറെ വൈകിയും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാള്‍ വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പെട്ടതായി സമീപവാസികളില്‍ ചിലര്‍ അറിയിച്ചിരുന്നു.
.gif)

ഇതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹകരണത്തോടെ നടന്ന അന്വേഷണത്തിലാണ് ഭാര്യ വീട്ടിലേക്ക് പോകുന്ന വഴിയിലെ മൂടാംപാടി പാടശേഖരത്തില്‍ നിന്നും ഇയാളെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സൂര്യ, മകന്‍: ആര്യന്‍.
മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം മണ്ഡപത്തുംകടവിൽ ആറടി താഴ്ചയുള്ള കുഴിയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടിപ്പാലം സ്വദേശി ശ്രീകാന്ത് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മുതൽ ശ്രീകാന്തിനെ കാണാതായെന്ന് വീട്ടുകാർ പറയുന്നു. വീട്ടിൽ വഴക്കിട്ടാണ് ശ്രീകാന്ത് ഇറങ്ങിപോയതെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.
ശനി രാവിലെ കുഴിക്കരികിലൂടെ നടന്നുപോയ പ്രദേശവാസിയാണ് മൃതദേഹം കണ്ടത്. തുടർന്ന് ആര്യൻകോട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തായി മുറിവുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
Wife left home for work missing young man found dead harippad
