---
title: "യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു"
english_title: "Minister K Rajan released the title poster of the short film 'Ebinum Malavikayum' "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304747/minister-k-rajan-released-the-title-poster-of-the-short-film-ebinum-malavikayum"
published_at: "2025-07-26T14:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688498aff09aa_shortfilm.jpg"
keywords: []
---

# യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

> **Lead Summary:** **കോഴിക്കോട് :** ആഴത്തിലുള്ള ആലോചനകൾ നഷ്ടമാകുന്ന യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ഒരു ഹ്രസ്വ ചലച്ചിത്രം ഒരുങ്ങുന്നു. നെക്സ്റ്റ് ടിവിക്ക് വേണ്ടി ട്രൂവിഷൻ ഡിജിറ്റൽ മീഡിയ നെറ്റ് വർക്ക് എൽ എൽ പി കമ്പനി നിർമ്മിക്കുന്ന 'എബിനും മാളവികയും' ടെലിഫിലിം ടൈറ്റിൽ പോസ്റ്റർ റവന്യൂ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു.

## Article Content

**കോഴിക്കോട് :** ആഴത്തിലുള്ള ആലോചനകൾ നഷ്ടമാകുന്ന യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ഒരു ഹ്രസ്വ ചലച്ചിത്രം ഒരുങ്ങുന്നു. നെക്സ്റ്റ് ടിവിക്ക് വേണ്ടി ട്രൂവിഷൻ ഡിജിറ്റൽ മീഡിയ നെറ്റ് വർക്ക് എൽ എൽ പി കമ്പനി നിർമ്മിക്കുന്ന 'എബിനും മാളവികയും' ടെലിഫിലിം ടൈറ്റിൽ പോസ്റ്റർ റവന്യൂ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു.

കുടുംബ ബന്ധങ്ങളെ സ്പർശിച്ച് കൗമാരത്തിൻ്റെ പക്വമായ തീരുമാനത്തെ വരച്ചു കാട്ടുന്ന കഥയാണ് ഈ ഹ്രസ്വ ചലച്ചിത്രം പറയുന്നത്. തലമുറകൾക്ക് വഴികാട്ടുന്ന കലാസൃഷ്ടികൾ സമൂഹം പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

നവാഗത സംവിധായകൻ വിഷ്ണു എമ്മാണ് ചിത്രം ഒരുക്കുന്നത്. കല്ലാച്ചി ഓത്തിയിൽ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ഇ.കെ വിജയൻ എംഎൽഎ സന്നിഹിതനായി.

ട്രൂവിഷൻ ഡിജിറ്റൽ മീഡിയ നെറ്റ് വർക്ക് എൽഎൽപി കമ്പനി ഡയരക്റ്റർമാരായ കെ.കെ ശ്രീജിത്ത് , സി ടി അനൂപ്, എം കെ റിജിൽ ,രചന സംവിധാനം നിർവ്വഹിക്കുന്ന വിഷ്ണു എം , സഹ സംവിധായകൻ ശ്രീലാൽ കെ വി , തിരക്കഥ രചിച്ച അനുരാഗ് അശോക്, എഡിറ്റർ അമൽജിഞ്ഞ് എൻ എന്നിവർ സംസാരിച്ചു. ഓണത്തോട് അനുബന്ധിച്ച് സപ്തംബർ ആദ്യവാരം ഹൃസ്വചിത്രം പുറത്തിറങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304747/minister-k-rajan-released-the-title-poster-of-the-short-film-ebinum-malavikayum)