നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വൈകിപ്പിക്കൽ; പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ്

നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വൈകിപ്പിക്കൽ; പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ്
Jul 23, 2025 12:09 PM | By Jain Rosviya

കൊല്ലം: (truevisionnews.com) നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണ വൈകിപ്പിക്കലിനെതിരെ പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ് . കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 46.43 കോടി രൂപയാണ് നിർമ്മാണത്തിനും അനുബന്ധ സൗകര്യങ്ങൾക്കും ഒരുക്കിയിരുന്നത് . 2020 ഫെബ്രുവരി 2 നായിരുന്നു കെട്ടിട നിർമ്മാണത്തിനും തുടക്കം കുറിച്ചത് .

കെട്ടിടങ്ങൾക്ക് 26 കോടി രൂപയും ഉപകരണങ്ങൾക്ക് 22 കോടി രൂപയുമായിരുന്നു ചെലവിടാൻ ഉദ്ദേശിച്ചത് . കേരള സ്‌റ്റേറ്റ് ഹൗസിങ്ങ് ബോർഡിങ്ങിനായിരുന്നു നിർമ്മാണ ചുമതല . അതിവേഗം നിർമ്മാണം പൂർത്തിയാക്കാമെന്ന ഉറപ്പായിരുന്നു അന്നത്തെ മന്ത്രി കെ.കെ ഷൈലജ നൽകിയിരുന്നത് .

കെട്ടിടത്തിൻ്റെ 85 ശതമാനം നിർമ്മാണ ചുമതല പൂർത്തിയാക്കി എന്നായിരുന്നു എം.എൽ.എ സുജിത്ത് വിജയൻപ്പിളളയുടെ വിശദീകരണം . ഉപകരണങ്ങളും സർവ്വീസ് സ്ഥാപനങ്ങളും സ്ഥാപിക്കുന്നത് സർവീസ് കോർപ്പറേഷനാണ് . ആധുനിക സംവിധാനങ്ങളാണ് ആശുപത്രിക്കായി ഒരുക്കുന്നത് . എന്നാൽ നിർമ്മാണം വൈകിപ്പിക്കുന്നതിന് പിന്നിൽ എം.എൽ.എ യുടെ വിശദീകരണം വേണമെന്ന് ജില്ലാ പ്രസിഡൻ്റ് കാഞ്ഞിരവിള ഷാജഹാൻ പറഞ്ഞു .

സംസ്ഥാന നിർവാഹക സമിതി അംഗം കെ. മധു അധ്യക്ഷനായിരുന്നു . രോഗികളുടെ ചികിൽസ , ക്ഷേമം എന്നിവ മുൻനിർത്തി ആശുപത്രി നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ചവറ ഗോപകുമാർ പറഞ്ഞു . ഗിരിജ എസ്.പിളള, പരിമണം ബിജു , കോയിവിള ജമാൽ എന്നിവർ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു .

സിവിൽ , ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്ക് എടുത്ത പ്രൈവറ്റ് ലൈസൻസ് ഏജൻസിക്ക് ഫണ്ടില്ലാത്തതാണ് വർക്ക് തടസ്സപ്പെടാൻ കാരണമെന്നും , സിവിൽ വർക്ക് 90% പൂർത്തീകരിച്ചതായും ഫോർസീലിങ്ങ് വർക്ക് മാ‌ത്രമാണ് അവശേഷിക്കുന്നതെന്നും ചവറ എം.എൽ.എ സുജിത് വിജയൻ പിള്ള പറഞ്ഞു .

വ്യക്തവും സുതാര്യവുമായ രീതിയിൽ ആശുപത്രി നിർമ്മാണം പൂർത്തിയാക്കുമെന്നും എം.എൽ.എ ഉറപ്പ് നൽകി . എല്ലാ മാസവും കരാർ ഉടമകളുമായി മീറ്റിങ്ങ് നടത്തിവരാറുണ്ടായിരുന്നതായും രണ്ട് മാസത്തിനുളളിൽ കരാർ വർക്ക് പൂർത്തീകരിച്ച് ആശുപത്രി നാടിന് സമർപ്പിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി .

Kerala Congress protests against delay in construction of Neendakara Taluk Hospital in kollam

Next TV

Related Stories
ആരാണ് ജോതി മൽഹോത്ര? പാകിസ്ഥാനിലെ മുഖ്യമന്ത്രിയുമായി ഇവർക്കുള്ള ബന്ധം?

Jul 16, 2025 07:53 AM

ആരാണ് ജോതി മൽഹോത്ര? പാകിസ്ഥാനിലെ മുഖ്യമന്ത്രിയുമായി ഇവർക്കുള്ള ബന്ധം?

പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന് ഹരിയാനയിലെ വ്ലോഗറായ ജ്യോതി മൽഹോത്രയുമായി ബന്ധമുണ്ട് എന്നാണ്...

Read More >>
സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

Jul 14, 2025 11:51 AM

സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

ഭാരതം ബി.ജെ.പിയുടെ പതാക നെഞ്ചിലേറ്റി നീണ്ട പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ സ്മൃതി ഇറാനി രാഷ്ട്രീയം വിടുന്നു എന്നതാണ് രാഷ്ട്രീയ ഭാരതം ചർച്ച...

Read More >>
പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

Jul 11, 2025 03:08 PM

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.......

Read More >>
Top Stories










//Truevisionall