കണ്ണൂർ : ( www.truevisionnews.com) കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാര്യാട്ടുപുറം സ്വദേശി വൈഷ്ണവ് (22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മൂര്യാട് കൊളുത്തുപറമ്പിലായിരുന്നു അപകടം. സ്കൂട്ടറിൽ വരുകയായിരുന്ന വൈഷ്ണവിന്റെ വാഹനത്തിന് മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു.
മൂര്യാട് കൊളുത്തുപറമ്പിൽ നിന്നുംകൂത്തുപറമ്പിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ വൈഷ്ണവിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാര്യാട്ടുപുറം കുട്ടമ്പള്ളി പവിത്രന്റെയും സിന്ധുവിന്റെ മകനാണ് വൈഷ്ണവ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് 6 മണിയോടെ വലിയവെളിച്ചം വാതക സ്മാശാനത്തിൽ സംസ്കരിക്കും.
.gif)

അതേസമയം കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്.
Student dies tragically after losing control of scooter after dog jumps over in Koothuparamba
