കഷ്ടം തന്നെ ...; മൊബൈൽ വെളിച്ചത്തിൽ ഡോക്ടർ രോഗിയെ ചികിത്സിച്ചു; ആശുപത്രി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

 കഷ്ടം തന്നെ ...; മൊബൈൽ വെളിച്ചത്തിൽ ഡോക്ടർ രോഗിയെ ചികിത്സിച്ചു; ആശുപത്രി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
Jun 2, 2025 07:41 AM | By Susmitha Surendran

(truevisionnews.com)  ആശുപത്രിയിൽ മൊബൈൽ ടോര്‍ച്ചിന്റെ വെളിച്ചത്തിൽ ഡോക്ടർ രോഗിയെ പരിശോധിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. തെലങ്കാനയിലെ സഹീറാബാദ് ഏരിയ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ കറന്റ് പോകുകയും ജനറേറ്റർ പ്രവർത്തനക്ഷമമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡോക്ടര്‍ രോഗിയെ പരിശോധിക്കാന്‍ മൊബൈല്‍ ടോര്‍ച്ചിന്റെ സഹായം തേടിയത്. ഈ സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ട് വി. ശ്രീധര്‍ കുമാറിനെ സംസ്ഥാന ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തതു.

കറണ്ടില്ലാത്ത ആശുപത്രിയില്‍ ഡോക്ടര്‍ മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ രോഗിയെ ചികിത്സിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വൈറലായി. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഡോക്ടർമാർ മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടന്നുനീങ്ങുകയും കിടക്കയിലുള്ള രോഗികളെ ഇതേ വെളിച്ചം ഉപയോഗിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിൽ.

ദൃശ്യം ശ്രദ്ധയില്‍പെട്ട തെലങ്കാന ആരോഗ്യ മന്ത്രി സി. ദാമോദര്‍ രാജ നരസിംഹയാണ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനുപിന്നാലെയാണ് നടപടി.

Doctor treats patient mobile light Hospital superintendent suspended

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
Top Stories

//Truevisionall