ചക്കിന് വച്ചത് കൊക്കിന് കൊണ്ടു; പുലിയെ പിടിക്കാൻ വച്ച കൂട്ടിൽ കുടുങ്ങിയത് നായ, തുറന്നുവിട്ടു

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു; പുലിയെ പിടിക്കാൻ വച്ച കൂട്ടിൽ കുടുങ്ങിയത് നായ, തുറന്നുവിട്ടു
Jun 2, 2025 08:47 AM | By Anjali M T

കൽപ്പറ്റ:(truevisionnews.com) നിരന്തരം പുലി ശല്യം മൂലമാണ് പോൾ മാത്യൂസും കുടുംബവും പുലിയെ പിടിക്കാൻ കൂടുവെച്ചത്. കോഴികളെ കൂടിനുള്ളിലാക്കി വെച്ചെങ്കിലും ആ കൂട്ടിൽ വന്നു കയറിയത് മറ്റൊരാളായിരുന്നു. പ്രദേശത്ത് വിലസുന്ന നായക്കൂട്ടത്തിൽ നിന്നൊരാൾ. ബത്തേരി കോട്ടക്കുന്നിൽ വച്ച കൂട്ടിലാണ് നായ കുടുങ്ങിയത്.

ഇരയായി വച്ച കോഴികളെ പിടിക്കാൻ നായ കൂട്ടിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് കൂട്ടിൽ നായയെ കണ്ടത്. തുടർന്ന് കോഴികളെ നായ തിന്നാതിരിക്കാൻ അടുത്തുള്ള വീട്ടുകാർ കൂട് തുറന്നു വിടുകയായിരുന്നു. കോട്ടക്കുന്ന് പോൾ മാത്യുസിന്റെ വീട്ടിൽ പലതവണ പുലി വന്ന സാഹചര്യത്തിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്. എന്നാൽ പുലിക്ക് പകരം നായയാണ് കുടുങ്ങിയത്.

Kalpetta Dog trapped cage set to catch tiger, released

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Jul 6, 2025 06:52 PM

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories

//Truevisionall