'മോഷ്ടാവേ...വായനക്കാരനായ ഒരു കള്ളനാണോ...? അവ തിരികെ തരൂ'; മോഷ്ടാവിനോട് അപേക്ഷയുമായി പ്രസാധക

'മോഷ്ടാവേ...വായനക്കാരനായ ഒരു കള്ളനാണോ...? അവ തിരികെ തരൂ'; മോഷ്ടാവിനോട് അപേക്ഷയുമായി പ്രസാധക
Jun 2, 2025 09:45 AM | By Athira V

തൃശൂര്‍: 'പുസ്തക പ്രേമിയായ, വായനക്കാരനായ ഒരു കള്ളനാണോ താങ്കളെന്ന് ഞങ്ങള്‍ക്കറിയില്ല, പക്ഷേ താങ്കള്‍ കവര്‍ന്നത് ജീവിത മഷികൊണ്ട് അക്ഷരങ്ങള്‍ അടുക്കി വച്ച ഞങ്ങളുടെ ജീവനോപാധിയാണ്…'. പ്രസാധകയായ സനിത അനൂപ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണിത്.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ മേയ് 25ന് രാത്രിയില്‍ ബുക്കര്‍ മീഡിയ പബ്ലിക്കേഷന്‍സിന്റെ 25,000 രൂപ വില വരുന്ന പുസ്തകങ്ങള്‍ മോഷണം പോയ വിവരം പങ്കുവെച്ചാണ് സനിത ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. പുസ്തകങ്ങള്‍ കണ്ടെത്തുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം എന്നറിയിച്ചാണ് കുറിപ്പ്.

വില്‍പ്പന കഴിഞ്ഞശേഷം പെട്ടികളിലേക്ക് മാറ്റിയ പുസ്തകങ്ങളാണ് നഷ്ടപ്പെട്ടത്. തൊട്ടടുത്ത ദിവസം രാവിലെ പുസ്തകം എടുക്കാനായി എത്തിയപ്പോഴാണ് പുസ്തകങ്ങളും ക്യുആര്‍ കോഡ് സ്‌കാനറുമടക്കം നഷ്ടമായതായി അറിയുന്നത്. ആരെങ്കിലും മാറിയെടുത്തതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. അതേസമയം പരാതി ലഭിച്ചിട്ടും നിരീക്ഷണ കാമറ അടക്കമുള്ളവ പൊലീസ് പരിശോധിച്ചില്ലെന്ന ആക്ഷേപം ഉണ്ട്.

കുറിപ്പില്‍ പറയുന്നത്-

പുസ്തകങ്ങള്‍ തിരികെ തരൂ…

പ്രിയപ്പെട്ട മോഷ്ടാവേ....

പുസ്തക പ്രേമിയായ, വായനക്കാരനായ ഒരു കള്ളനാണോ താങ്കളെന്ന് ഞങ്ങള്‍ക്കറിയില്ല, പക്ഷേ താങ്കള്‍ കവര്‍ന്നത് ജീവിതമഷികൊണ്ട് അക്ഷരങ്ങള്‍ അടുക്കി വച്ച ഞങ്ങളുടെ ജീവനോപാധിയാണ്.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ മേയ് 25ന് രാത്രിയില്‍ ബുക്കര്‍ മീഡിയ പബ്ലിക്കേഷന്‍സിന്റെ 25000 രൂപ വില വരുന്ന പുസ്തകങ്ങള്‍ മോഷണം പോയി. പുസ്തകങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍

ഞങ്ങളെ നേരിട്ടോ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു.

മൊബൈല്‍ നമ്പര്‍:

808990100

9495369207




book thefted hrissur sanithaanoop complaint police

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories










GCC News






//Truevisionall