മഴയല്ലേ സാറേ; 'സ്‌കൂള്‍ തുറക്കൽ നീട്ടണം' ; ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെൻ്റ് അസോസിയേഷന്‍ രംഗത്ത്

മഴയല്ലേ സാറേ; 'സ്‌കൂള്‍ തുറക്കൽ നീട്ടണം' ; ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെൻ്റ് അസോസിയേഷന്‍ രംഗത്ത്
May 31, 2025 08:12 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് ആവശ്യം. പലയിടങ്ങളിലും വിദ്യാലയങ്ങളിലേക്കുള്ള വഴികളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

ഇത് അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. ഇത് കൂടാതെ പല സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും മഴ കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷൻ്റെ ആവശ്യം.

അതേ സമയം, സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ടായേക്കും. ഇന്ന് ഒരു ജില്ലകളിലും, റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല. എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

school opening should be extended school management association

Next TV

Related Stories
ദാരുണം.... മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

Jul 13, 2025 09:18 AM

ദാരുണം.... മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ...

Read More >>
ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത്രയായി, തീരാനോവ്

Jul 13, 2025 08:55 AM

ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത്രയായി, തീരാനോവ്

പാലക്കാട് ചിറ്റൂർരിൽ കാർ പൊട്ടിത്തെറിച്ച് അപകടം...

Read More >>
മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

Jul 13, 2025 08:16 AM

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം...

Read More >>
എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

Jul 13, 2025 08:10 AM

എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

രാജപുരത്ത് എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

Jul 13, 2025 07:51 AM

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി; രോഗിക്ക് പരിക്ക്

Jul 13, 2025 07:43 AM

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി; രോഗിക്ക് പരിക്ക്

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക്...

Read More >>
Top Stories

//Truevisionall