മലപ്പുറം: ( www.truevisionnews.com ) സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി പുതിയേടത്ത് കുന്നേൽ ഹൗസ് മിഥിൽരാജിന്റെ മകൾ അമീനയാണ് (20) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയായിട്ടും അമീന ഡ്യൂട്ടിക്ക് വന്നിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർ തിരിഞ്ഞ് പോയപ്പോൾ സ്വകാര്യ ആശുപത്രിക്ക് മുകളിലുള്ള നിലയിൽ അബോധ അവസ്ഥയിൽ കണ്ടത്. ഉടൻ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് മരിച്ചു. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.
Nursing staff at private hospital found dead after committing suicide
