എറണാകുളം : ( www.truevisionnews.com ) എറണാകുളം പുത്തൻകുരിശിൽ പട്ടിക്കുട്ടിയോട് കൊടുംക്രൂരത. മൂന്നുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ മുഖത്ത് രാസവസ്തു ഒഴിച്ചതായി പരാതി. അയൽവാസിക്കെതിരെയാണ് ആരോപണം. രാസവസ്തു മുഖത്ത് ഒഴിച്ചതോടെ പട്ടിക്കുഞ്ഞിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആന്തരിക അവയവങ്ങൾക്ക് തകരാർ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചതായി പരാതിയിൽ പറയുന്നു.
സംഭവത്തിൽ മോനിപ്പിള്ളി സ്വദേശി നയന മോളാണ് പുത്തൻ കുരിശു പോലീസിൽ പരാതി നൽകിയത്. രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പട്ടിക്കുട്ടിയോട് ക്രൂരത ചെയ്തത്. രാസവസ്തു വായിലൂടെ ശരീരത്തിലെത്തിയതായാണ് ഡോക്ടർമാർ പറഞ്ഞു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് നേരത്തെ അയൽവാസി പട്ടിക്കുട്ടിയെ ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നുണ്ട്.
.gif)

പട്ടിക്കുട്ടിയുടെ കൈയിൽ ചവിട്ടിപിടിച്ചതിനാൽ കൈയിലെ അസ്ഥികൾക്കും പൊട്ടൽ സംഭവിച്ചതായും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയൽവാസിയാണോ ക്രൂരതയ്ക്ക് പിന്നിലെന്നതിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Cruelty to a three month old puppy Chemical solution poured on its face causing it to lose its sight complaint
