കണ്ണൂർ: ( www.truevisionnews.com ) തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക് ചാടി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. നാലാം നിലയില്‍ നിന്നാണ് വീണത്. യുവാവിനെ ഉടൻ തന്നെ ജീവനക്കാരും, ബന്ധുക്കളടക്കമുള്ളവരും ചേർന്ന് സാഹസീകമായി രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താഴെയുള്ള ഷീറ്റിനു മുകളില്‍ വീണതിനാല്‍ ഗുരുതര പരുക്കുകളില്ലാതെ യുവാവ് രക്ഷപ്പെട്ടു. ഷീറ്റിനു മുകളില്‍ വീണശബ്ദം കേട്ട് ആശുപത്രിയിലുള്ളവര്‍ പരിഭ്രാന്തിയിലായി.
patient jumped from the Indira Gandhi Hospital building in Thalassery
