കോഴിക്കോട് : ( www.truevisionnews.com ) മംഗളൂരുവില്‍ വിഷ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ച കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പത്തു മണിയോടെ വെസ്റ്റ് ഹില്‍ ശ്മശാനത്തിലാണ് സംസ്‌കാരം. ബിജില്‍ ഉള്‍പ്പെടെ രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്.
ഇന്നലെ രാവിലെയാണ് എം ആര്‍ പി എല്‍ ഓപ്പറേറ്റര്‍മാരായ ബിജില്‍ പ്രസാദ്, പ്രയാഗ് രാജ് സ്വദേശി ദീപ് ചന്ദ്രന്‍ എന്നിവര്‍ വിഷ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചത്. ഭാര്യ അശ്വനിക്കും മകള്‍ നിഹാര ക്കുമൊപ്പം മംഗളുരുവിലെ ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു ബിജില്‍ താമസിച്ചിരുന്നത്.
.gif)

ഇന്നലെ രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവനക്കാരനായ വിനായകിന് പരിക്കേറ്റു.ഇയാള്‍ അപകടനില തരണം ചെയ്തു. ജോലിക്കിടെ എച്ച് ടു എസ് ഗ്യാസ് ചോര്‍ച്ച ഉണ്ടായതാണ് അപകട കാരണം. എംആര്‍പിഎല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗമെത്തി ചോര്‍ച്ച അടച്ചതായി കമ്പനി ഇന്നലെതന്നെ അറിയിച്ചു.
Toxic gas leak in Mangaluru Body of deceased Kozhikode native Kakkodi brought home
