തിരുവനന്തപുരം: ( www.truevisionnews.com ) മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിന് സമീപം സുനിൽ ഭവനിൽ എസ്കെ സുനിൽ (46) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയതായിരുന്നു സുനിൽ.
മെയ് 23-നാണ് മെഡിക്കൽ കോളേജ് ക്യാംപസിനുള്ളിലെ മരത്തിന്റെ ശിഖരം സുനിലിന്റെ തലയിൽ വീണത്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുനിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു സംഭവം.
.gif)

അതേസമയം സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി പുതിയേടത്ത് കുന്നേൽ ഹൗസ് മിഥിൽരാജിന്റെ മകൾ അമീനയാണ് (20) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയായിട്ടും അമീന ഡ്യൂട്ടിക്ക് വന്നിരുന്നില്ല.
തുടർന്ന് സഹപ്രവർത്തകർ തിരിഞ്ഞ് പോയപ്പോൾ സ്വകാര്യ ആശുപത്രിക്ക് മുകളിലുള്ള നിലയിൽ അബോധ അവസ്ഥയിൽ കണ്ടത്. ഉടൻ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് മരിച്ചു. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.
man died when a tree branch fell on him trivandrum medical college
