തിരുവനന്തപുരം: ( www.truevisionnews.com ) കോവളം തീരപ്രദേശത്ത് കരക്കടിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കോവളം തീരത്തടിഞ്ഞത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.
കണ്ടെത്തിയ മൃതദേഹത്തില്‍ വായുടെ ഭാഗത്തും ശരീരത്തില്‍ നിറയെയും പ്ലാസ്റ്റിക് തരികൾ കണ്ടെത്തി. കൊച്ചി തീരക്കടലിൽ മുങ്ങിയ കപ്പലില്‍നിന്ന് കടലിൽ വീണ കണ്ടെയ്‌നറുകളിൽനിന്നുള്ള പ്ലാസ്റ്റിക് തരികളാണ് ഇവയെന്നാണ് സൂചന. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
.gif)
വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ കോവളം തീരത്തടിഞ്ഞതെന്ന് സംശയമുയര്‍ന്നെങ്കിലും ബന്ധുക്കളെത്തി പരിശോധിച്ചതിൽ മത്സ്യത്തൊഴിലാളികളുടേതല്ലെന്ന് സ്ഥിരീകരിച്ചു. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയി കാണാതായ ഏഴു വളളങ്ങളിലെ മൂന്ന് വളളങ്ങള്‍ തിരിച്ചെത്തിയിരുന്നു.
Body found washed ashore Kovalam coast
