'പോരാട്ടം എൽഡിഎഫ് വിരുദ്ധ ശക്തികളോട്; തുടര്‍ഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറും' - എം സ്വരാജ്

'പോരാട്ടം എൽഡിഎഫ് വിരുദ്ധ ശക്തികളോട്; തുടര്‍ഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറും' - എം സ്വരാജ്
May 30, 2025 01:26 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബന്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. എൽഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ എൽഡിഎഫ് സ്വീകരിക്കുന്ന നിലപാട് മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകും. ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫും സിപിഎമ്മും മുന്നോട്ടുപോകുന്നത്. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്.

എൽഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിനുള്ള തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറും. എൽഡിഎഫിന്‍റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ല. എൽഡിഎഫ് മുന്നണിയുടെ പോരാട്ടം എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണ്.

വ്യക്തികളോട് വിരോധം കാണിക്കാൻ ഇത് ഗുസ്തി മത്സരമൊന്നുമല്ലലോ. അതിനാൽ തന്നെ വ്യക്തികളോട് വിരോധം കാണിക്കേണ്ട കാര്യമില്ല. നാളെ നിലമ്പൂരിലേക്ക് പോകുമെന്നും എം സ്വരാജ് പറഞ്ഞു. മികച്ച വിജയമാണ് ലക്ഷ്യമിടുന്നതെന്നും ഉറച്ച ആത്മവിശ്വാസമുണ്ടെന്നും നിലമ്പൂരിന്‍റെ ചരിത്രം ഇടതിന് അനുകൂലമാണെന്നും എം സ്വരാജ് പറഞ്ഞു.

nilambur bypoll ldf candidate m swaraj response

Next TV

Related Stories
'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

Jul 13, 2025 12:05 PM

'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

രാജ്യസഭാംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത കേരളത്തിലെ ബി ജെ പി നേതാവ് സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

Read More >>
ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി

Jul 13, 2025 09:57 AM

ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി

കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദന്‍...

Read More >>
'കോൺഗ്രസിലേക്ക് സ്വാഗതം'; പി കെ ശശിയടക്കം നിരവധി നേതാക്കൾക്ക് സിപിഐഎമ്മിൽ അതൃപ്തിയുണ്ട് - വി കെ ശ്രീകണ്ഠൻ എംപി

Jul 12, 2025 12:03 PM

'കോൺഗ്രസിലേക്ക് സ്വാഗതം'; പി കെ ശശിയടക്കം നിരവധി നേതാക്കൾക്ക് സിപിഐഎമ്മിൽ അതൃപ്തിയുണ്ട് - വി കെ ശ്രീകണ്ഠൻ എംപി

സിപിഐഎം നേതാവ് പി കെ ശശിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി കെ ശ്രീകണ്ഠൻ...

Read More >>
'ആരും വെള്ളം അടുപ്പത്ത്​ വെച്ചിട്ടില്ല, പിന്നെയെങ്ങ​നെ വാങ്ങിവെക്കും..? '​; ജോസ്​ കെ. മാണിക്ക്​ മറുപടിയുമായി സണ്ണി ജോസഫ്

Jul 11, 2025 10:03 PM

'ആരും വെള്ളം അടുപ്പത്ത്​ വെച്ചിട്ടില്ല, പിന്നെയെങ്ങ​നെ വാങ്ങിവെക്കും..? '​; ജോസ്​ കെ. മാണിക്ക്​ മറുപടിയുമായി സണ്ണി ജോസഫ്

ആരും വെള്ളം അടുപ്പത്ത്​ വെച്ചിട്ടില്ല, മെന്ന്​ ജോസ്​ കെ. മാണിയോട്​ ചോദ്യമുന്നയിച്ച്​ കെ.പി.സി.സി പ്രസിഡന്‍റ്​ സണ്ണി...

Read More >>
Top Stories

//Truevisionall