പി വി അൻവർ നിലമ്പൂരിൽ വീണ്ടും മത്സരിക്കു?

പി വി അൻവർ നിലമ്പൂരിൽ വീണ്ടും മത്സരിക്കു?
May 29, 2025 07:18 AM | By Susmitha Surendran

മലപ്പുറം : (truevisionnews.com)  മുൻ എംഎൽഎ പി വി അൻവർ നിലമ്പൂരിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത ഏറി. മത്സര സന്നദ്ധത തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.

ഇന്ന് വൈകിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം മഞ്ചേരിയിൽ ചേരും. പ്രചാരണത്തിന് തൃണമൂൽ കോൺഗ്രസിൻ്റെ ഉന്നത നേതൃത്വത്തെ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. നിലമ്പൂരിൻ്റെ സുൽത്താൻ അൻവർ മത്സരിക്കട്ടെ എന്ന പ്രചാരണം അനുഭവികൾ തുടക്കമിട്ടിട്ടുണ്ട്. കെസി വേണുഗോപാലുമായുള്ള ചർച്ച നടക്കാതെ പോയതാണ് അൻവറിനെ പ്രകോപിപ്പിച്ചത്.

 കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നെങ്കിലും വേണുഗോപാല്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. അന്‍വറിനെ താന്‍ കാണുമെന്ന് ആര് പറഞ്ഞെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചിരുന്നു. ഒരു കൂടിക്കാഴ്ച്ചയും ആരും തീരുമാനിച്ചിട്ടുമില്ല, തന്നോട് പറഞ്ഞിട്ടുമില്ല.

എല്ലാം ഭാവന സൃഷ്ടികള്‍ മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു. കേരളത്തിലെ കൊള്ളാവുന്ന നേതൃത്വം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നായിരുന്നു വേണുഗോപാല്‍ പ്രതികരിച്ചത്. എന്നാല്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച റദ്ദാക്കിയത് അവസാന നിമിഷമാണെന്നായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്.

PVAnwar contest again from Nilambur?

Next TV

Related Stories
'മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകും' - എസ്എഫ്ഐ

Jul 19, 2025 06:59 PM

'മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകും' - എസ്എഫ്ഐ

മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ്...

Read More >>
അടിയന്തര സിൻഡിക്കേറ്റ് വിളിക്കും; വിസിക്ക് പിടി വാശിയൊന്നുമില്ല, തർക്കം പരിഹരിക്കാൻ ശ്രമം- മന്ത്രി ആർ ബിന്ദു

Jul 18, 2025 10:12 PM

അടിയന്തര സിൻഡിക്കേറ്റ് വിളിക്കും; വിസിക്ക് പിടി വാശിയൊന്നുമില്ല, തർക്കം പരിഹരിക്കാൻ ശ്രമം- മന്ത്രി ആർ ബിന്ദു

കേരള സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

Read More >>
മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി

Jul 18, 2025 07:20 PM

മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍...

Read More >>
സിപിഎമ്മിന് അർഹതയുള്ള പരിഗണന ലഭിക്കുന്നില്ല; എൻഡിഎയിലേക്ക് ക്ഷണവുമായി എടപ്പാടി കെ. പളനിസാമി

Jul 17, 2025 08:55 AM

സിപിഎമ്മിന് അർഹതയുള്ള പരിഗണന ലഭിക്കുന്നില്ല; എൻഡിഎയിലേക്ക് ക്ഷണവുമായി എടപ്പാടി കെ. പളനിസാമി

ഡിഎംകെ സഖ്യത്തിൽ തുടരുന്ന സിപിഎമ്മിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ....

Read More >>
Top Stories

//Truevisionall