കണ്ണൂർ: ( www.truevisionnews.com ) പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിനായി വാദിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. അൻവറിനെ യു.ഡി.എഫിലേക്ക് സുധാകരൻ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അൻവർ നിലമ്പൂരിൽ നിർണായക ശക്തിയാണ്. അയാൾക്കൊപ്പം ആളുകളുണ്ട്. അൻവറിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ യു.ഡി.എഫിന് തിരിച്ചടിയാകും.
അൻവർ ഭാവിയിൽ യു.ഡി.എഫിന് ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും സുധാകരൻ പറഞ്ഞു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഇതുവരെ ചർച്ചയായിട്ടില്ല. വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കണം. വി.ഡി. സതീശൻ ഒറ്റക്ക് എടുക്കേണ്ട തീരുമാനമല്ല അത്. സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.
.gif)
യു.ഡി.എഫ് സഹകരിപ്പിച്ചില്ലെങ്കിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. എന്നാൽ യു.ഡി.എഫുമായി സഹകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് അൻവറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലപാട് കടുപ്പിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിനെ അസോഷ്യേറ്റ് പാർട്ടിയാക്കുന്നതിൽ പ്രഖ്യാപനമുണ്ടാകണം, മാന്യമായ പരിഗണന ലഭിക്കണം എന്നീ ആവശ്യങ്ങളാണ് അൻവർ മുന്നോട്ടുവെച്ചിട്ടുള്ളത്.
k sudhakaran supports pv anvar
