തിരുവനന്തപുരം : (truevisionnews.com) കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. കിളിമാനൂര്‍ ചെങ്കിക്കുന്ന് സ്വദേശി നന്ദകുമാര്‍ ആണ് മരിച്ചത്. കിളിമാനൂര്‍-നഗരൂര്‍ റോഡിലാണ് രാത്രി അപകടമുണ്ടായത്. ഇടിച്ച വാഹനത്തില്‍നിന്ന് ഒരാള്‍ ഇറങ്ങിവന്ന് റോഡില്‍ കിടന്ന നന്ദകുമാറിനെ തട്ടിവിളിക്കുകയും അനക്കമില്ലെന്ന് ഉറപ്പായതോടെ വാഹനത്തില്‍ കയറി കടന്നുകളയുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നാലെ വന്ന വാഹനത്തിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പരുക്കേറ്റ നന്ദകുമാറിനെ നാട്ടുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇടിച്ചിട്ട വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്. നന്ദകുമാര്‍ റോഡിലേക്കു തെറിച്ചുവീണതിനു പിന്നാലെ വാഹനം നിര്‍ത്തി വെള്ള ഷര്‍ട്ടിട്ട ഒരാള്‍ പുറത്തിറങ്ങി തട്ടിവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
.gif)
പിന്നീട് ഫോണില്‍ ആരോടോ സംസാരിച്ചു. നന്ദകുമാറിന് അനക്കമില്ലെന്നു കണ്ടതോടെ ഇയാള്‍ വാഹനത്തില്‍ കയറി അതിവേഗത്തില്‍ കടന്നുകളയുകയായിരുന്നു. ഇതിനിടെ ഒരു ഇരുചക്ര വാഹനം സമീപത്തു കൂടി വന്നെങ്കിലും ഇതും നിര്‍ത്താതെ കടന്നുപോയി.
Pedestrian dies hit unknown vehicle Kilimanoor
