രണ്ട് വര്‍ഷത്തിനുള്ളില്‍ 300 റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍

രണ്ട് വര്‍ഷത്തിനുള്ളില്‍ 300 റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
May 30, 2025 11:23 AM | By VIPIN P V

അങ്കമാലി: ( www.truevisionnews.com ) രണ്ട് വര്‍ഷത്തിനുള്ളില്‍ 300+ റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊര്‍മിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ ഏറ്റവും വേഗത്തിലും ഈ നേട്ടം കൈവരിച്ച ഏക സ്ഥാപനമാണ് അപ്പോളോ അഡ്‌ലക്സ്. ''ഗൈനക്കോളജി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ റോബോട്ടിക് സര്‍ജറിയിലൂടെ സാധിക്കും, രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കിക്കൊണ്ട്, ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ വല്യ സന്തോഷമുണ്ട്' -അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ.ഏബല്‍ ജോര്‍ജ് പറഞ്ഞു.

സാങ്കേതികവിദ്യയുടെ സഹായത്താല്‍ മികച്ച ചികിത്സ ഉറപ്പാക്കുവാന്‍ അപ്പോളോ അഡ്ലക്സ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് 300-ല്‍ അധികം സങ്കീര്‍ണ്ണമായ ഗൈനക്കോളജി ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. വൈദ്യശാസ്ത്രത്തിലെ അതിവേഗ സാങ്കേതിക മുന്നേറ്റങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അപ്പോളോ അഡ്ലക്സ് മുന്‍പന്തിയിലുണ്ട്.

ഗൈനക്കോളജി വിഭാഗത്തില്‍ റോബോട്ടിക് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനവുമുണ്ട്.' മിനിമലി ഇൻവേസീവ് ഗൈനക്കോളജി റോബോട്ടിക് & ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ഊര്‍മിള സോമന്‍ പറഞ്ഞു. റോബോട്ടിക് സംവിധാനങ്ങള്‍ ശസ്ത്രക്രിയയ്ക്ക് കൃത്യതയും മികച്ച പരിചരണവും ഉറപ്പു നല്‍കും.

കൂടാതെ, ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ ഹൈ ഡെഫനിഷൻ 3D ദൃശ്യങ്ങളിലൂടെ സര്‍ജന്മാര്‍ക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയകളും വേഗത്തിലും കൃത്യതയോടുകൂടിയും ചെയ്യുവാൻ സാധിക്കും. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് മറ്റു സങ്കീര്‍ണതകള്‍ കുറവാണെന്നതും റോബോട്ടിക് സര്‍ജറിയുടെ സവിശേഷതയാണ്.

Apollo Adlux Hospital achieves historic feat performing robotic gynecology surgeries two years

Next TV

Related Stories
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
Top Stories










//Truevisionall