കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കൊല്ലത്തെ തോൽപ്പിച്ച് വയനാട്

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കൊല്ലത്തെ തോൽപ്പിച്ച് വയനാട്
May 30, 2025 12:07 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വയനാടിന് വിജയം. രണ്ട് റൺസിനാണ് വയനാട് കൊല്ലത്തെ തോല്പിച്ചത്. കോട്ടയവും കംബൈൻഡ് ഡിസ്ട്രിക്ടും തമ്മിലുള്ള രണ്ടാം മത്സരം മഴയെ തുടർന്ന് പാതിവഴിയിൽ അവസാനിപ്പിച്ചു.

മഴ മൂലം 17 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വയനാട് ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. 20 പന്തുകളിൽ 36 റൺസെടുത്ത കെ അജിനാസ് ആണ് വയനാടിൻ്റെ ടോപ് സ്കോറർ. റെഹാൻ സായ് 21ഉംസാലി സാംസൺ 24 റൺസും നേടി. കൊല്ലത്തിന് വേണ്ടി എ ജി അമൽ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ലക്ഷ്യത്തിന് തൊട്ടരികെ വരെയെത്തി പൊരുതി വീണു.

17 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. അക്ഷയ് മനോർ , എസ് എസ് ഷാരോൺ എന്നിവർ 25 റൺസ് വീതം നേടി. പത്ത് പന്തുകളിൽ 17 റൺസ് നേടിയ ടി എസ് വിനിലും, മൂന്ന് പന്തുകളിൽ 11 റൺസെടുത്ത എ ജി അമലും കൊല്ലത്തിന് പ്രതീക്ഷ നല്കിയെങ്കിലും ഇരുവരും പുറത്തായത് തിരിച്ചടിയായി.

വയനാടിന് വേണ്ടി അഖിൽ സത്താർ, റഹാൻ റഹീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കെ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കംബൈൻഡ് ഡിസ്ട്രിക്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 43 റൺസെടുത്ത മാനവ് കൃഷ്ണയാണ് ടോപ് സ്കോറർ.

അഹമ്മദ് ഇമ്രാൻ 32ഉം സഞ്ജീവ് സതീശൻ 25ഉം നീൽ സണ്ണി എട്ട് പന്തുകളിൽ 26 റൺസും നേടി. കോട്ടയത്തിന് വേണ്ടി ശ്രീഹരി നായരും ഹരികൃഷ്ണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കോട്ടയം മൂന്ന് വിക്കറ്റിന് 26 റൺസ് എടുത്ത് നിൽക്കെയാണ് മഴ കളി തടസപ്പെടുത്തിയത്.

Wayanad defeats Kollam KCA-NSK Twenty20 Championship

Next TV

Related Stories
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

Jul 20, 2025 09:43 PM

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം...

Read More >>
ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച

Jul 19, 2025 05:10 PM

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ് ലോഞ്ച് ഞായറാഴ്ച കായിക മന്ത്രി വി. അബ്ദുറഹ്മാന്‍...

Read More >>
Top Stories










Entertainment News





//Truevisionall