ക്ഷേത്രത്തിനുള്ളില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

ക്ഷേത്രത്തിനുള്ളില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍
May 28, 2025 07:28 PM | By VIPIN P V

ആഗ്ര: ( www.truevisionnews.com ) ഉത്തര്‍പ്രദേശിയെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു. കുട്ടിയുടെ അയല്‍ക്കാരന്‍ കൂടിയായ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മേയ് 18-ാം തീയതിയായിരുന്നു സംഭവം. വീടിന് സമീപത്തെ ക്ഷേത്രത്തിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതിയായ പവിത്ര ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ ഇവരെ തള്ളിമാറ്റുകയും ചെയ്തു. ഇതോടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതി മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് പറഞ്ഞ് പോലീസ് വിട്ടയച്ചതായും ആരോപണമുണ്ട്. പിന്നാലെ കേസ് കൈകാര്യം ചെയ്ത പോലീസിന്റെ രീതിക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു.

കസ്റ്റഡിയിലെടുത്ത പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അയാളുടെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ വിട്ടയച്ചത്. എന്നാല്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Five year old girl raped inside temple accused arrested

Next TV

Related Stories
ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്

May 29, 2025 03:07 PM

ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്

ഭാര്യാസഹോദരനെ തലയ്ക്കുവെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്കു 17 വര്‍ഷം കഠിന...

Read More >>
അഭ്യാസി തന്നെ .....;  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ

May 29, 2025 10:35 AM

അഭ്യാസി തന്നെ .....; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ...

Read More >>
പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

May 28, 2025 11:02 PM

പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ഉത്തർപ്രദേശിലെ കാൻപൂരിൽ പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള...

Read More >>
Top Stories