അത് ഗംഭീരം...; കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ; 500 രൂപ നോട്ടുകൾ വിഴുങ്ങി താലൂക്ക് ഓഫീസ് ജീവനക്കാരൻ

 അത് ഗംഭീരം...; കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ; 500 രൂപ നോട്ടുകൾ വിഴുങ്ങി താലൂക്ക് ഓഫീസ് ജീവനക്കാരൻ
May 30, 2025 08:49 AM | By Susmitha Surendran

ഡെറാഡൂൺ: (truevisionnews.com) കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ താലൂക്ക് ഓഫീസ് ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി. നാല് 500 രൂപ നോട്ടുകളാണ് വിഴുങ്ങിയത്. ഡെറാഡൂണിൽ താലൂക്ക് ഓഫീസ് ജീവനക്കാരനായിരുന്ന ഗുൽഷൻ ഹൈദർ എന്ന പട്‍വാരിയെയാണ് വിജിലൻസ് വകുപ്പ് പിടികൂടിയത്.

കേസെടുത്തിട്ടുണ്ടെന്നും പ്രതി കസ്റ്റഡിയിലാണെന്നും മറ്റ് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും വിജിലൻസ് ഡയറക്ടർ ഡോ. വി. മുരുകേശൻ പറഞ്ഞു. ഹൈദറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി വ്യാഴാഴ്ച അധികൃതർ അറിയിച്ചു. കൽസി തഹസിൽ സ്വദേശിയായ ഗുൽഷൻ ഹൈദർ, താമസ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും നൽകുന്നതിന് പകരമായിട്ടാണ് കൈക്കൂലി വാങ്ങിയത്.

ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ ഡയറക്ടറേറ്റ് ഓഫ് വിജിലൻസിന്‍റെ സംഘമാണ് പിടികൂടിയത്. നോട്ടുകൾ വീണ്ടെടുക്കാൻ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പ്രതിയെ അൾട്രാസൗണ്ട്, സിടി സ്കാൻ എന്നിവയ്ക്ക് വിധേയമാക്കിയതായും അതിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Taluk office employee swallows Rs 500 notes taking bribe

Next TV

Related Stories
'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

Jul 16, 2025 01:47 PM

'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ രംഗത്ത്....

Read More >>
നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

Jul 16, 2025 01:25 PM

നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര...

Read More >>
'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

Jul 16, 2025 01:01 PM

'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

റാഞ്ചി പണവും സ്വര്‍ണവും മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍...

Read More >>
'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

Jul 16, 2025 12:39 PM

'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം...

Read More >>
വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന്  ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

Jul 16, 2025 10:50 AM

വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന് ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു ഡിജിറ്റല്‍ അറസ്റ്റിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ...

Read More >>
Top Stories

Entertainment News

//Truevisionall