ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്

ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്
May 29, 2025 03:07 PM | By VIPIN P V

ചേര്‍ത്തല: ( www.truevisionnews.com ) ഭാര്യയെ മറ്റൊരാള്‍ക്കു വിവാഹം കഴിച്ചുകൊടുത്തെന്നപേരില്‍ ഭാര്യാസഹോദരനെ തലയ്ക്കുവെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്കു 17 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. പിഴയൊടുക്കാത്തപക്ഷം 15 മാസംകൂടി തടവുശിക്ഷ അനുഭവിക്കണം. ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. ലക്ഷ്മിയാണ് ശിക്ഷ വിധിച്ചത്.

2022 ഓഗസ്റ്റില്‍ കുത്തിയതോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് കുത്തിയതോട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ പറയകാട് അറപ്പത്തറ വീട്ടില്‍ സോമനെ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 450, 326, 307 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. എല്ലാംകൂടി ഒന്നിച്ച് ആറുവര്‍ഷത്തെ ശിക്ഷയനുഭവിക്കണം.

വിചാരണയ്ക്കുമുന്‍പേ പരിക്കേറ്റയാള്‍ മരിച്ചിരുന്നതിനാല്‍ ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രതിയുമായി പിണങ്ങി ഭാര്യ സ്വന്തം വീട്ടില്‍പ്പോയിരുന്നു. തുടര്‍ന്ന് ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചുകൊടുത്തെന്നു പറഞ്ഞാണ് സഹോദരന്‍ കോടംതുരുത്ത് കൂവക്കാട്ടു തറയില്‍ ശശിക്കുേേനര പ്രതി അക്രമം നടത്തിയത്.

ഓഗസ്റ്റ് 24-നു പുലര്‍ച്ചെ രണ്ടോടെയാണ് വീട്ടില്‍ക്കയറി ഉറങ്ങുകയായിരുന്ന ശശിയെ വിളിച്ചുണര്‍ത്തി വെട്ടുകത്തികൊണ്ട് തലയ്ക്കുവെട്ടിയത്. തലയോട്ടിയിലും മുഖത്തും ആഴത്തില്‍ മുറിവേറ്റ ശശി കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.

ഒളിവില്‍പ്പോയ പ്രതിയെ പിന്നീട് ഇടുക്കിയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. 29 സാക്ഷികളെയും 39 രേഖകളും ആറ് മറ്റു തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. രാധാകൃഷ്ണന്‍ ഹാജരായി.

man gets imprisonment murder attempt wife brother cherthala

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
Top Stories

//Truevisionall