പെൺകുട്ടിയെ ശല്യം ചെയ്തതിനു വിളിച്ചുവരുത്തി; പൊലീസുകാരനെ ആക്രമിച്ച് മധ്യവയസ്‌കൻ, സംഭവം കോഴിക്കോട്

പെൺകുട്ടിയെ ശല്യം ചെയ്തതിനു വിളിച്ചുവരുത്തി; പൊലീസുകാരനെ ആക്രമിച്ച് മധ്യവയസ്‌കൻ, സംഭവം കോഴിക്കോട്
May 30, 2025 08:57 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പൊലീസിനെ ആക്രമിച്ച കേസിൽ പിടിയിലായി. കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ ഇയാളെ എലത്തൂർ പൊലീസ് വിളിച്ചുവരുത്തി. സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളി നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിച്ചു.

അക്രമം തടയാൻ ശ്രമിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പൊലീസുകാർക്ക് നേരെയും അക്രമം നടത്തി. സ്റ്റേഷൻ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ ആശ്രയ് എന്നീ പൊലീസുകാരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.

Middle aged man attacks policeman summoned harassing girl Kozhikode

Next TV

Related Stories
 ഒന്നര കോടി രൂപ കവര്‍ച്ച നടത്തി മുങ്ങി; ആറംഗ സംഘം വയനാട്ടില്‍ പിടിയിൽ

Jul 13, 2025 06:42 PM

ഒന്നര കോടി രൂപ കവര്‍ച്ച നടത്തി മുങ്ങി; ആറംഗ സംഘം വയനാട്ടില്‍ പിടിയിൽ

ഒന്നര കോടി രൂപ കവര്‍ച്ച നടത്തി മുങ്ങി; ആറംഗ സംഘം വയനാട്ടില്‍...

Read More >>
'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്

Jul 13, 2025 06:18 PM

'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്

'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക്...

Read More >>
നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി അയച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

Jul 13, 2025 05:55 PM

നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി അയച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍....

Read More >>
ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

Jul 13, 2025 04:28 PM

ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
Top Stories

//Truevisionall