സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയില്‍; ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു, അറസ്റ്റ്

സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയില്‍; ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു, അറസ്റ്റ്
May 28, 2025 07:32 PM | By Susmitha Surendran

ഗാന്ധിനഗര്‍: (truevisionnews.com)  ഗുജറാത്തിലെ പഠാന്‍ ജില്ലയിൽ ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു. സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തില്‍ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ദളിത് നേതാവും വഡ്ഗാം എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി ഖേദം രേഖപ്പെടുത്തി. പഠാനിലെ ജില്ലാ പൊലീസ് സൂപ്രണ്ടുമായി താന്‍ സംസാരിച്ചതായും അവര്‍ കൊലപാതകം സ്ഥിരീകരിച്ചതായും എംഎൽഎ പറഞ്ഞു.

ഗുജറാത്ത് ദളിതുകള്‍ക്ക് നരകമായി മാറിയെന്ന് ജിഗ്‌നേഷ് മേവാനി എംഎല്‍എ ട്വീറ്റ് ചെയ്തു. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പഠാനിലെ ധാര്‍പൂരിലുള്ള സിവില്‍ ആശുപത്രിയില്‍ പ്രവര്‍ത്തകർ ഒത്തുകൂടണമെന്നും ജിഗ്നേഷ് മേവാനി ആഹ്വാനം ചെയ്തു.



elderly Dalit man burned alive Gujarat.

Next TV

Related Stories
ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്

May 29, 2025 03:07 PM

ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്

ഭാര്യാസഹോദരനെ തലയ്ക്കുവെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്കു 17 വര്‍ഷം കഠിന...

Read More >>
അഭ്യാസി തന്നെ .....;  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ

May 29, 2025 10:35 AM

അഭ്യാസി തന്നെ .....; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ...

Read More >>
പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

May 28, 2025 11:02 PM

പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ഉത്തർപ്രദേശിലെ കാൻപൂരിൽ പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള...

Read More >>
Top Stories