ശ്രദ്ധിക്കുക..! വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ എസ്എംഎസ് ആയി ലഭിക്കും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

ശ്രദ്ധിക്കുക..! വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ എസ്എംഎസ് ആയി ലഭിക്കും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...
May 26, 2025 07:25 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബില്‍ വിവരങ്ങളും എസ് എം എസ്ആയി ലഭിക്കുമെന്ന് കെ എസ് ഇബി. മുന്നറിയിപ്പുകളും വൈദ്യുതി ബില്‍ വിവരങ്ങളും  എസ് എം എസ്ആയി ഉപഭോക്താക്കളെ യഥാസമയം അറിയിക്കാനുള്ള കെ എസ് ഇ ബിയുടെ സംവിധാനമാണ് ‘ബില്‍ അലെര്‍ട്ട് & ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’.

ഫേസ്ബുക്ക് പോസ്റ്റ്:

അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബില്‍ വിവരങ്ങളും  എസ് എം എസ്ആയി ഉപഭോക്താക്കളെ യഥാസമയം അറിയിക്കാനുള്ള കെ എസ് ഇ ബിയുടെ സംവിധാനമാണ് ‘ബില്‍ അലെര്‍ട്ട് & ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’.

ട്രാന്‍സ്‌ഫോര്‍മറിലും വൈദ്യുതി ലൈനിലും ഉണ്ടാകുന്ന തകരാറുകള്‍കാരണം അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതിതടസ്സം സംബന്ധിച്ച അറിയിപ്പുകളും വൈകാതെ ഈ സംവിധാനത്തിലൂടെ ലഭിക്കും. തകരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വൈദ്യുതി പുന:സ്ഥാപനത്തിന് പ്രതീക്ഷിക്കപ്പെടുന്ന കാലതാമസം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും.

വൈദ്യുതി പുന:സ്ഥാപിച്ചു എന്ന അറിയിപ്പും ലഭിക്കും. ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 13 അക്ക കണ്‍സ്യൂമര്‍ നമ്പറും, ബില്‍ നമ്പറും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

ലിങ്ക് ഇതാണ് :

https://wss.kseb.in/selfservices/registermobile

KSEB എന്ന Android/IOS മൊബൈൽ ആപ്പ് വഴിയും ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം.

kseb sms alerts regarding power outages

Next TV

Related Stories
പെരുമഴ; മൂന്ന്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

May 31, 2025 06:02 AM

പെരുമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി...

Read More >>
അതിശക്തമായ മ‍ഴ: വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍

May 30, 2025 10:28 PM

അതിശക്തമായ മ‍ഴ: വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍

വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628...

Read More >>
പെരുമഴ; മൂന്ന്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 30, 2025 09:12 PM

പെരുമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ - മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
ക്ലാസിൽ ശ്രദ്ധിക്കണേ.....; ഹൈസ്കൂൾ ക്ലാസ് സമയം, ദിവസം അര മണിക്കൂർ കൂടി കൂട്ടും; യു.പി ക്ലാസുകൾക്ക്​ രണ്ട്​ ശനിയാഴ്ച കൂടി

May 30, 2025 08:26 PM

ക്ലാസിൽ ശ്രദ്ധിക്കണേ.....; ഹൈസ്കൂൾ ക്ലാസ് സമയം, ദിവസം അര മണിക്കൂർ കൂടി കൂട്ടും; യു.പി ക്ലാസുകൾക്ക്​ രണ്ട്​ ശനിയാഴ്ച കൂടി

ഹൈസ്കൂൾ ക്ലാസ് സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടും; യു.പി ക്ലാസുകൾക്ക്​ രണ്ട്​ ശനിയാഴ്ച...

Read More >>
Top Stories