( www.truevisionnews.com) ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ കവചം സംവിധാനത്തിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറൺ മുഴങ്ങും. റെഡ് അലർട്ടുള്ള ജില്ലകളിൽ വൈകുന്നേരം 3 30 നും ഓറഞ്ച് അലർക്കുള്ള ജില്ലകളിൽ നാലു മണിക്കുമാണ് സൈറൺ മുഴങ്ങുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആണ് സൈറൺ മുഴക്കുക. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുന്നു.
അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തിൽ മിന്നൽ ചുഴലിയുണ്ടായി. ചുഴലിയെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നു.
.gif)
മോട്ടോര്‍ ഷെഡ്ഡിന്‍റെ മേൽക്കൂര പറന്നുപോയി. ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ പുരയ്ക്കാണ് നാശമുണ്ടായത്. ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു.
siren alert red orange alert districts
