കോഴിക്കോട് : ( www.truevisionnews.com ) വടകര വില്യാപ്പള്ളിയിൽ സ്‌കൂട്ടറിൽ പോകവേ തെങ്ങു വീണു യാത്രക്കാരൻ മരിച്ചു. കുന്നുമ്മായിന്റെ വിട മീത്തൽ പവിത്രനാണ് (64) മരിച്ചത്. കൊറ്റിയാം വെള്ളി ഭാഗത്ത് നിന്നു വില്ല്യാപ്പള്ളിയിലേക്ക് വരുന്നതിനിടയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം.
.gif)
കുനിത്താഴ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പരിക്കേറ്റ പവിത്രനെ ഉടൻ തന്നെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
passenger died coconut tree fell riding scooter Vadakara Vilyappally
