സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും, കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ റെഡ് അലർട്ട്

 സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും, കോഴിക്കോട്, വയനാട്, കണ്ണൂർ  ഉൾപ്പെടെയുള്ള   ജില്ലകളിൽ റെഡ് അലർട്ട്
May 25, 2025 06:18 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേ‍ർപ്പെടുത്തിയിട്ടുണ്ട്. നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷക്കാലത്ത്, ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുന്നത്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴ തുടർന്നു. തവിഞ്ഞാൽ, തൊണ്ടർനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മഴപെയ്തു. വൈത്തിരി ,ചൂരൽമല , പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. തവിഞ്ഞാൽ, പൊഴുതന, മുട്ടിൽ, തരിയോട്, മേപ്പാടി പഞ്ചായത്തുകളിൽ അധികൃതർ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

മഴ ശക്തമായി തുടരുകയാണെങ്കിൽ അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്.



Extremely heavy rains continue state today.

Next TV

Related Stories
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ അടയ്ക്കും

May 25, 2025 12:15 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ അടയ്ക്കും

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ...

Read More >>
 കോഴിക്കോട് സ്വദേശിയായ മധ്യവയസ്‌ക്കനെ കണ്ണൂരിലെ  ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 11:40 AM

കോഴിക്കോട് സ്വദേശിയായ മധ്യവയസ്‌ക്കനെ കണ്ണൂരിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ കണ്ണൂരിലെ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
 ഇടുക്കിയിൽ  മരംവീണ് ചികിത്സയിലായിരുന്ന  യുവതി മരിച്ചു

May 25, 2025 10:23 AM

ഇടുക്കിയിൽ മരംവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മരംവീണ് ചികിത്സയിലായിരുന്ന യുവതി...

Read More >>
Top Stories