ഗുവാഹത്തി: (truevisionnews.com) മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ 2 ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ. അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. യുവതിയെ ജയിൽ കോമ്പൗണ്ടിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. പട്രോളിങ് സംഘമാണ് പ്രതികളായ ജയിൽ ഉദ്യോഗസ്ഥരെ പിടികൂടിയത്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഹരേശ്വർ കലിത, ഗജേന്ദ്ര കലിത എന്നീ ജയിൽ ഗാർഡുമാരാണ് പ്രതികൾ. ഇരുവരും ഗുവാഹത്തി സ്വദേശികളാണ്. പീഡനത്തിനിരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അസം പൊലീസ് അറിയിച്ചു.
Mentally challenged woman brutally tortured 2 jail officials arrested
