ചെന്നൈ : (truevisionnews.com) ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണപ്പോൾ യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ മനഃസാന്നിധ്യം. പഴനി ബസ്‌സ്റ്റാൻഡിൽനിന്ന് പുതുക്കോട്ടയിലേക്ക് 30 യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിൽ ഇന്നലെയാണു സംഭവം.
നെഞ്ചുവേദനയെത്തുടർന്ന് ഡ്രൈവർ പ്രഭു കുഴഞ്ഞു വീഴുന്നത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ വിമൽ, സാഹസികമായി കൈകൊണ്ട് ബ്രേക്കമർത്തി വണ്ടി നിർത്തുകയായിരുന്നു. കണ്ടക്ടറും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ ഡ്രൈവറെ താങ്ങിയെടുത്ത് പുറത്തെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പഴനി പൊലീസ് പറഞ്ഞു.
.gif)
Driver collapses after chest pain driving bus conductor presses hand brake
