ഗാന്ധിനഗര്‍: (truevisionnews.com) ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ സ്വദേശിയെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) വധിച്ചു. ഗുജറാത്തിലെ ബനാസ്‌കാംഠാ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഒരാള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിര്‍ത്തിയിലെ വേലിക്ക് അരികിലേക്ക് വരുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അയാളെ തടയാന്‍ ശ്രമിച്ചു. എങ്കിലും അയാള്‍ മുന്നോട്ടുവരുന്നത് തുടര്‍ന്നു. ഇതോടെ വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നെന്ന് സേന, പ്രസ്താവനയില്‍ അറിയിച്ചു. ഇയാള്‍ തല്‍ക്ഷണം മരിച്ചതായും ബിഎസ്എഫ് അറിയിച്ചു.
.gif)
BSF kills Pakistani infiltrator who tried cross border despite warning
