കണ്ണൂർ : (truevisionnews.com) ബൈക്കിൽ സഞ്ചരിക്കവേ, തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കണ്ണൂർ പിണറായി പാറപ്രം റോഡൽ ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. പാറപ്രം എടക്കടവിലെ ഷിജിത്തിന് നട്ടെല്ലിന് പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ലോറിയും പിറകിലായി വരുന്ന രണ്ട് ബൈക്കുകളും ദൃശ്യങ്ങളിൽ കാണാം. ലോറി കടന്ന് പോയ ശേഷം, വളവ് തിരിഞ്ഞ് മുന്നോട്ട് വരുന്നതിനിടെയാണ് തെങ്ങ് വീണത്.
കണ്ണൂരിൽ മഴ ശക്തമാണ്. കണ്ണൂരിന് പുറമേ, കാസർകോട് ജില്ലയിലും ഇന്ന് റെഡ് അലർട്ടാണ്. കണ്ണൂരിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്നുദിവസം പ്രവേശനമില്ല. ക്വാറികളുടെ പ്രവർത്തനവും മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചു. കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
Biker seriously injured after coconut tree falls Kannur
