അതിതീവ്ര മഴ: സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കും - കണ്ണൂർ ജില്ലാ കലക്ടർ

 അതിതീവ്ര മഴ: സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കും - കണ്ണൂർ ജില്ലാ കലക്ടർ
May 24, 2025 02:50 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) അതിതീവ്ര മഴ ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സമയ ബന്ധിതമായി നടത്തുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു.

അവധി നൽകേണ്ടി വന്നാൽ പ്രഖ്യാപനം തലേ ദിവസം രാത്രി പത്ത് മണിക്ക് മുമ്പായി ഉണ്ടാകും. എന്നാൽ പുലർച്ചെയോടെയാണ് അടിയന്തര സാഹചര്യം ഉണ്ടാകുന്നതെങ്കിൽ അന്ന് രാവിലെ ആറിന് മുൻപ് പ്രഖ്യാപനം ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു.

സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.



Extremely heavy rain School holiday announcement time bound kannur District Collector

Next TV

Related Stories
കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

May 24, 2025 07:15 PM

കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി...

Read More >>
Top Stories