പ്രമുഖ കോൺഗ്രസ് നേതാവ് ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു, രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി

പ്രമുഖ കോൺഗ്രസ് നേതാവ് ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു, രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി
May 24, 2025 01:45 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു.

കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവൻഷനിലാണ് ബെന്നി പാർട്ടി അംഗത്വം സ്വീകരിച്ചത്. പരിപാടി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. 2004 മുതൽ 2014 വരെ കോൺഗ്രസ്സ് രാജ്യം ഭരിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, പല രംഗത്തും അഴിമതിയുമാണ് ഉണ്ടായതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒൻപത് വർഷം സംസ്‌ഥാനത്ത് സിപിഎമ്മിനെ ജനം വിശ്വസിച്ചു. ഇപ്പോൾ കടം വാങ്ങാതെ സമാധാനത്തോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്‌ഥയായിയ തൊഴിലില്ലായ്മ കൂടി. മലയോര ജനതയെ സംസ്ഥാന സർക്കാർ ശത്രുക്കളായാണ് കാണുന്നത്. ആർക്ക് വേണ്ടിയാണ് ഇപ്പോൾ വാർഷികാഘോഷം നടത്തുന്നത്? കേന്ദ്ര പദ്ധതികൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോ വച്ചു തങ്ങളുടെ എന്ന് പറയുന്ന സർക്കാരിന് ആശമാർക്ക് ഓണറേറിയം നൽകാൻ കാശ് കൈയ്യിലില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Prominent Congress leader Benny Peruvanthanam joins BJP

Next TV

Related Stories
'നേരിട്ട് ഹാജരാകണം', അമിത് ഷാക്കെതിരായ പരാമർശം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025 12:19 PM

'നേരിട്ട് ഹാജരാകണം', അമിത് ഷാക്കെതിരായ പരാമർശം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അമിത് ഷാക്കെതിരായ പരാമർശം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
കേരള ക്യാപ്റ്റൻ @ 80; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ

May 24, 2025 06:57 AM

കേരള ക്യാപ്റ്റൻ @ 80; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം...

Read More >>
'ദേശീയപാതയിലെ ചില ഇടത്ത് പ്രശ്‌നങ്ങള്‍ ഉണ്ട്, എല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം' -എം വി ഗോവിന്ദൻ

May 23, 2025 04:35 PM

'ദേശീയപാതയിലെ ചില ഇടത്ത് പ്രശ്‌നങ്ങള്‍ ഉണ്ട്, എല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം' -എം വി ഗോവിന്ദൻ

ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം -എം വി ഗോവിന്ദൻ...

Read More >>
Top Stories