(truevisionnews.com) സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും. ഒരാഴ്ചയ്ക്കകം പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.
ക്ഷേമ പെൻഷനിലെ കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ നൽകി പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഗഡു കുടിശ്ശിക അടക്കം ഇന്ന് മുതൽ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിൽ എത്തി തുടങ്ങിയത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക.
.gif)
മെയ് മാസത്തെ പെൻഷനും ഒരു കുടിശ്ശികയും ചേർത്ത് 3200 രൂപയാകും ഈ മാസം ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തുമ്പോൾ, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി ജീവനക്കാർ വീട്ടിലെത്തിയാണ് പെൻഷൻ കൈമാറുന്നത്.
62 ലക്ഷം പേരാണ് സംസ്ഥാനത്ത് പെൻഷൻ ഗുണഭോക്താക്കൾ ഉള്ളത്. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം തന്നെയാണ് കണ്ടെത്തുന്നതും. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ് കേന്ദ്ര വിഹിതം.
Welfare pension distribution begun state.
