മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിൽ, കോഴിക്കോട് ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിൽ, കോഴിക്കോട് ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം
May 24, 2025 10:18 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം . ത്രീ സ്റ്റാര്‍ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ബേപ്പൂര്‍ എസ് ഐ രവീന്ദ്രന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ത്രീ സ്റ്റാര്‍ ലോഡ്ജിലെത്തിയത്. ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് മുതലാളി മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ ദിവസം കുളിക്കാന്‍ പോകണമെന്ന് പറഞ്ഞാണ് സോളമന്‍ ഇറങ്ങിയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അനീഷ് കഴിഞ്ഞ രാത്രി തന്നെ ലോഡ്ജില്‍ നിന്നും കൊല്ലത്തേക്ക് പോയെന്ന് ലോഡ്ജ് മുതലാളിയുടെ മകന്‍ പറഞ്ഞു.



body found with throat slit Beypore Kozhikode murder suspected

Next TV

Related Stories
കേരളത്തിൽ കാലവർഷം എത്തി മക്കളെ... സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

May 24, 2025 12:51 PM

കേരളത്തിൽ കാലവർഷം എത്തി മക്കളെ... സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോ​ഗിക...

Read More >>
Top Stories