കൊച്ചി : ( www.truevisionnews.com) കൊച്ചി കടവന്ത്രയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം.ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാർ ജീവനക്കാരെയും ബൗൺസർമാരെയും സംഘം മർദിച്ചു. കടവന്ത്രയിലെ ബാറിലാണ് ഇന്നലെ ഗുണ്ടാ സംഘത്തിൽപ്പെട്ടവർ ബാർ ജീവനക്കാരെയും ബൗൺസർമാരെയും മർദിച്ചത്.
തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്ന കളമശ്ശേരി ഫിറോസിനെ സംഘത്തിൽപ്പെട്ടവരാണ് ഗുണ്ടായിസം കാണിച്ചത്. ബാറിൽ ഡിജെ പാർട്ടിക്കിടെ യുവതിയോട് ഗുണ്ടകൾ അപമതിയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ബാർ ജീവനക്കാർക്ക് മർദനമേൽക്കേണ്ടി വന്നത്.
.gif)
ലഹരി കേസിൽ പിടിയിലായ ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ കളമശ്ശേരി സ്വദേശികളായ സുനീർ നഹാസ് എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ വ്യക്തമായി തിരിച്ചറിയാം. എന്നാൽ സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികൾ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. മർദനമേറ്റ ജീവനക്കാർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
gang violence during dj party kochi
