Featured

കേരള ക്യാപ്റ്റൻ @ 80; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ

Politics |
May 24, 2025 06:57 AM

(truevisionnews.com) കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം ജന്മദിനം. 1945 മേയ് 24 ന് തലശ്ശേരിയിലെ പിണറായിയിലാണ് അദ്ദേഹത്തിന്റെ ജനനം.മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളില്‍ ഏറ്റവും ഇളയവനാണ് പിണറായി വിജയന്‍. കേരള ചരിത്രത്തില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് വോട്ടെടുപ്പിലൂടെ ഭരണത്തുടര്‍ച്ച ലഭിക്കുകയും മുഖ്യമന്ത്രിയായി തുടരുകയും ചെയ്ത ഏക രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍.

ശാരദാ വിലാസം എൽപി സ്കൂളിലും പെരളശ്ശേരി ഗവ. ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. കെഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തേക്കെത്തിയ വിജയൻ പിന്നീട് പാർട്ടിയുടെയും കേരളത്തിന്‍റെയും നായകനായി മാറി.

പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുക. ഇന്നലെയാണ് രണ്ടാം പിണറായി സ‍‌‍ർക്കാരിന്റെ നാലാം വാ‍‌ർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഇന്ന് മുതൽ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും.

Birthday of Kerala CM Pinarayi Vijayan

Next TV

Top Stories