ഇനി മഴക്കാലം.... ഇന്ന് മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

ഇനി മഴക്കാലം....  ഇന്ന് മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം
May 24, 2025 11:46 AM | By Susmitha Surendran

(truevisionnews.com)  സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ബാക്കിയുള്ള ഒൻപത് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുമാണ്. അതേസമയം കേരളത്തില്‍ നാളെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് പ്രവചനം. 

കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലുണ്ടായ അതിശക്ത മഴയില്‍ നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Extremely heavy rain likely state from today

Next TV

Related Stories
Top Stories