തലസ്ഥാനത്തും മ‍ഴ കനക്കുന്നു: പ്രസ്സ് ക്ലബിന് മുന്നിൽ മരം കടപുഴകി; അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

തലസ്ഥാനത്തും മ‍ഴ കനക്കുന്നു:  പ്രസ്സ് ക്ലബിന് മുന്നിൽ മരം കടപുഴകി; അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു
May 24, 2025 11:11 AM | By Susmitha Surendran

(truevisionnews.com) തലസ്ഥാനത്തും മ‍ഴ കനക്കുന്നു. കനത്ത മ‍ഴയിലും കാറ്റിലും തിരുവനന്തപുരത്ത് മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. പ്രസ്സ് ക്ലബ്‌ റോഡിലാണ് മരം വീണത്. ഫയർഫോഴ്സും കെ എസ് സി ബിയും എത്തി മരം മുറിച്ചു മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

പള്ളിപ്പുറം സിആർപിഎഫി ക്യാമ്പിന് സമീപം പുതുവലിൽ മരങ്ങൾ ഒടിഞ്ഞുവീണു നിരവധി വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു. തലസ്ഥാനത്ത് ഇന്നലെയും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. വെള്ളയമ്പലം ആല്‍ത്തറമൂട്ടില്‍ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടിരുന്നു.



Heavy rain capital Aruvikkara Dam shutters opened

Next TV

Related Stories
Top Stories