കൊല്ലം : ( www.truevisionnews.com) കടലിൽ നിന്നും കരയിലെത്തിച്ച് വിൽപ്പന നടത്തുന്ന ചിലമത്സ്യങ്ങളിൽ വിഷ ബാധ ഉണ്ടെന്ന് സൂചന . കഴിഞ്ഞ ദിവസം ശക്തി കുളങ്ങര ഹാർബറിൽ നിന്നും ചൂര മത്സ്യം വാങ്ങി പാകം ചെയ്ത് ഭക്ഷിച്ച വീട്ടമ്മക്കാണ് മത്സ്യ വിഷ ബാധയേറ്റത് .
ബെന്നി ഡെയ്ലിൽ ഷേർലി എന്ന വീട്ടമ്മക്കാണ് മത്സ്യ വിഷബാധയേറ്റത് . കടുത്ത ഛർദ്ദിയെ തുടർന്ന് നീണ്ടകര ഗവൺമെൻ്റ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ആരോഗ്യ വിദഗ്ദരാണ് മത്സ്യ വിഷബാധ കണ്ടെത്തിയത് .
.gif)
പഴകിയ മത്സ്യത്തിലൂടെയാണ് ഇത് പടർന്നതെന്നും കണ്ടെത്തി . കൂടാതെ ഒരു വൃദ്ധനും മത്സ്യ വിഷബാധയേറ്റതായി വിവരങ്ങൾ പുറത്ത് വരുന്നുണ്ട് .
കഴിഞ്ഞ മാസം സമാനമായ സംഭവത്തിൽ ഒരു യുവതി മരിച്ചിരുന്നു . മത്സ്യ വിഷബാധയിലൂടെ ഉണ്ടായ ഛർദ്ധിയെ തുടർന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരിയായിരുന്ന കാവനാട് മുള്ളിക്കാട്ടിൽ ദീപ്തി പ്രഭയായിരുന്നു മരണപ്പെട്ടത് .
മഴക്കാലമായതിനാൽ പ്രത്യേകിച്ച് ചില ഇനം കടൽ മത്സ്യങ്ങളും കക്ക ഇറച്ചിയും കഴിക്കുന്നത് വിഷാംശം ഉള്ളിൽ ചെന്ന് മരണത്തിൽ കലാശിച്ചേക്കാം എന്നാണ് ചികിൽസാ വിദഗ്ദർ പറയുന്നത് . വിഷാംശങ്ങളുള്ള ബയോ ടോക്സിനുകൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് അത് .
മത്സ്യങ്ങളിൽ നിന്ന് സ്വഭാവികമായി രണ്ട് വിഷബാധയാണ് ഉണ്ടാകുന്നത് . ടെട്രഡോടോകസിൻ അല്ലെങ്കിൽ പവർ വിഷബാധ അതുമല്ലെങ്കിൽ സ്ക്രോം ബ്രോയിഡ് വിഷബാധ എന്നിവയാണ് .
ഛർദ്ധി , വയറിളക്കം , തലവേദന , ഓക്കാനം എന്നിവയാണ് രോഗ ലക്ഷണങ്ങൾ . വീട്ടമ്മയിൽ ഈ രോഗ ലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ആൽഗകൾ, ചെളി എന്നിവ ഭക്ഷിക്കുന്ന വിഷാംശമുള്ള മത്സ്യങ്ങൾ ഭക്ഷിക്കുന്നതാണ് മഴക്കാല രോഗങ്ങൾ കാരണമാകുന്നതെന്നാണ് ഡോക്ടർമാരുടെ നിഗമനം .
വലിയ അളവിൽ ചത്ത മത്സ്യങ്ങളിൽ ബാക്ടീരിയ അടങ്ങിയിരിക്കുന്നതാണ് കാരണം . തലേ ദിവസം ഉച്ചയോടെയാണ് വീട്ടമ്മക്ക് രോഗ ലക്ഷണം കണ്ട് തുടങ്ങിയത് . രോഗം മൂർച്ചിക്കുന്നതിന് മുൻപ് തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . കടൽ മത്സ്യങ്ങൾ ഭക്ഷിക്കുന്നത് സൂക്ഷിക്കണം , വിഷബാധയേൽക്കാൻ സാഹചര്യമുണ്ടെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത് .
kollam shakthikulangara chura fish Danger fish poisoning
