പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം; പിന്നാലെ ജീവൻ കവർന്ന് വാഹനാപകടം, നോവായി അബിത

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം; പിന്നാലെ ജീവൻ കവർന്ന് വാഹനാപകടം, നോവായി അബിത
May 23, 2025 08:15 AM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) പ്ലസ് ടു ഫലം വന്ന ദിവസമുള്ള വിദ്യാര്‍ത്ഥിനിയുടെ അപകട മരണത്തില്‍ തേങ്ങി നാട്. കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ച് പെൺകുട്ടി മരിച്ചത്. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃകോതമംഗലം വി എച്ച് എസ് സിയിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അബിത. ഹയർസെക്കൻഡറി പരീക്ഷ ഫലം വന്ന ദിവസമാണ് മരണം കവർന്നെടുത്തത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ചന്തക്കവല ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും. കലക്ടറേറ്റ് ഭാഗത്തുനിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.

നാട്ടുകാർ അമ്മയെയും മകളെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: അഭിജ.

girl died hit by car while crossing road kottayam

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories










Entertainment News





//Truevisionall