'അനൂസ് റോഷൻ' തിരികെയെത്തുന്നു; കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

'അനൂസ് റോഷൻ' തിരികെയെത്തുന്നു; കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
May 22, 2025 11:22 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കൊടുവള്ളിയിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച സിനിമ സ്റ്റൈലിൽ വീട്ടിൽനിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. കൊണ്ടോട്ടിയിൽനിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലു മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. വിദേശത്തുവെച്ച് സഹോദരൻ അജ്മൽ റോഷനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു സംശയമുണ്ടായിരുന്നു.

കുഴൽപണ-സ്വർണക്കടത്ത് സംഘത്തേയും പൊലീസ് സംശയിച്ചിരുന്നു. അതിനിടെ തട്ടിക്കൊണ്ടു പോയവരുടെ ചിത്രങ്ങളടക്കം പൊലീസ് പുറത്തുവിട്ടിരുന്നു. കെ.എൽ 65 എൽ 8306 നമ്പർ കാറിലാണ് സംഘം എത്തിയതെന്ന് പറയുന്നു. എന്നാൽ ഈ കാർ നമ്പർ വ്യാജമാണെന്നു പിന്നീട് കണ്ടെത്തി. പൊലീസ് അനൂസ് റോഷനെയുംകൊണ്ട് കൊടുവള്ളിയിലേക്ക് തിരിച്ചിട്ടുണ്ട്.

annoos roshan who kidnapped koduvally was found kondotti

Next TV

Related Stories
കോഴിക്കോട് വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ മാല കവർന്നു

Jun 16, 2025 07:06 PM

കോഴിക്കോട് വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ മാല കവർന്നു

വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ സ്വർണ മാല...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം തട്ടിയതായി പരാതി

Jun 15, 2025 08:06 AM

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം തട്ടിയതായി പരാതി

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി....

Read More >>
Top Stories