'സ്വകാര്യ ഭാഗത്ത് മുറിവുകൾ, രണ്ടരവയസ്സുമുതൽ ലൈംഗിക പീഡനം'; പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ

'സ്വകാര്യ ഭാഗത്ത് മുറിവുകൾ, രണ്ടരവയസ്സുമുതൽ ലൈംഗിക പീഡനം'; പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ
May 22, 2025 10:24 AM | By Athira V

കൊച്ചി: ( www.truevisionnews.com ) എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ പോസ്റ്റ്മോർട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുൻപ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികില്‍ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. താന്‍ കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആരും സംശയിക്കില്ലെന്ന ധൈര്യമുണ്ടായിരുന്നു. കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ചൂഷണം ചെയ്തു. പറ്റിപ്പോയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് മറ്റൊരു മാനം കൈവരുന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ലിസാ ജോണിന്റെ സംശയങ്ങളെ തുടര്‍ന്നാണ്. പിന്നീട് പൊലീസ് പീഡനക്കേസിലെ പ്രതിക്കായി അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. പ്രതിയെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇവരില്‍ നിന്നുള്‍പ്പെടെ പ്രതിയിലേക്കെത്താനുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു. എട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി നില്‍ക്കക്കള്ളിയില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.


4year old girl murdered sexual assault injuries body shocking details postmortem report

Next TV

Related Stories
തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

Jul 23, 2025 07:46 AM

തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി ...

Read More >>
തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Jul 22, 2025 10:08 PM

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍...

Read More >>
ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2025 05:44 PM

ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം...

Read More >>
കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

Jul 22, 2025 01:27 PM

കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

കണ്ണൂരിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം...

Read More >>
Top Stories










//Truevisionall