'ഭാര്യക്ക് പിറന്നാൾ സമ്മാനം ഗോൾഡ് ചെയിൻ'; സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച് ഭർത്താവ്, അറസ്റ്റ്

'ഭാര്യക്ക് പിറന്നാൾ സമ്മാനം ഗോൾഡ് ചെയിൻ'; സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച് ഭർത്താവ്, അറസ്റ്റ്
May 20, 2025 09:54 PM | By Athira V

തൃശൂര്‍: ( www.truevisionnews.com) ഭാര്യക്ക് പിറന്നാള്‍ സമ്മാനം വേടിക്കാനെന്ന വ്യാജേന എത്തി ജ്വല്ലറിയില്‍ നിന്നും മൂന്നരപവന്‌റെ സ്വര്‍ണമാല മോഷ്ടിച്ച ഭര്‍ത്താവ് പിടിയില്‍. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍ വീട്ടില്‍ ജോണ്‍സണ്‍ മകന്‍ ഇമ്മാനുവല്‍ (32 ) ആണ് പിടിയിലായത്. പ്രതിയെ തൊടുപുഴയില്‍ നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് പിടികൂടിയത്.

മെയ് 13നാണ് കേസിന് ആസ്പദമായ സംഭവം. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണമാല വേണമെന്ന് പറഞ്ഞെത്തിയ പ്രതിക്ക് മുന്‍പില്‍ ജ്വല്ലറി ജീവനക്കാര്‍ വിവിധതരം സ്വര്‍ണമാലകള്‍ നിരത്തുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമാല തിരഞ്ഞെടുക്കുന്നതിനിടയില്‍ പ്രതി തന്ത്രപൂര്‍വ്വം മൂന്ന് പവന്‌റെ മാല കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ്, തൊടുപുഴയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ അജാസുദ്ധീനിന്റെ നേതൃത്വത്തിൽ എസ് സിപിഒമരായ മനീഷ് കെപി, സുധീർ കെ, അജേഷ് സി, സുജീഷ് വി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

gold necklace wife birthday gift husband stole necklace jeweler arrested

Next TV

Related Stories
മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ചു; രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

Jun 21, 2025 08:30 AM

മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ചു; രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ...

Read More >>
ചിക്കൻ പീസിനടയിൽ ഒച്ച്; തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി പരാതി

Jun 19, 2025 11:11 PM

ചിക്കൻ പീസിനടയിൽ ഒച്ച്; തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി പരാതി

തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി...

Read More >>
വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

Jun 16, 2025 08:44 PM

വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

പുതുക്കാട് സെൻ്ററിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ...

Read More >>
തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 16, 2025 03:20 PM

തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

Jun 15, 2025 11:19 AM

കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ...

Read More >>
Top Stories

Entertainment News